പി കൃഷ്ണപിള്ള സ്മാരക ഫുട്ബോള്‍ ടൂര്‍ണമെന്റ്
മലപ്പുറം ഗ്രഫിൻസ് എഫ്സി ജേതാക്കള്‍

പി കൃഷ്ണപിള്ള സ്മാരക ഫ്ലഡ് ലിറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റിലെ വിജയികളായ ഗ്രഫിൻസ് എഫ്സി മലപ്പുറത്തിന് എന്‍ കെ അക്ബര്‍ എംഎല്‍എ ട്രോഫി സമ്മാനിക്കുന്നു
ഗുരുവായൂര്‍
പൂക്കോട് തണൽ കലാ– കായിക –സാംസ്‌കാരികവേദി സംഘടിപ്പിച്ച പതിനാറാമത് പി കൃഷ്ണപിള്ള സ്മാരക അഖില കേരള ഫ്ലഡ്‌ലിറ്റ് സെവൻസ് ഫുട്ബോൾ മേളയിൽ ഗ്രഫിൻസ് എഫ്സി, മലപ്പുറം ജേതാക്കൾ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കാളിദാസ എഫ്സി എറണാകുളത്തെ തോൽപ്പിച്ചു. വിജയികൾക്ക് പി കൃഷ്ണപിള്ള സ്മാരക ട്രോഫിയും റണ്ണേഴ്‌സ അപ്പിന് വാൾനട്ട് ഗാർഡൻസ് സ്പോൺസർ ചെയ്യുന്ന വി എസ് ഇന്ദ്രൻ സ്മാരക ട്രോഫിയും സമ്മാനിച്ചു. എൻ കെ അക്ബർ എംഎല്‍എ വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു. കെ പി വിനോദ് അധ്യക്ഷനായി. സിപിഐ എം ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസ്, കെ ഹമീദ്, പി കെ സിയോജ് എന്നിവർ മുഖ്യാതിഥികളായി. കെ വി സുഭാഷ്, കെ എ അജിത്ത്, പി കെ ഷീംജാസ്, കെ വി സുരേഷ്, കെ എം പ്രജിഷ്, ഒ ജെ മിനിഷ് എന്നിവർ സംസാരിച്ചു.










0 comments