ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

തൃശൂർ സാന്റോസ് ഫുട്ബോൾ അസോസിയേഷന്റെ ഇലവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
തൃശൂർ
തൃശൂർ സാന്റോസ് ഫുട്ബോൾ അസോസിയേഷന്റെ ഇലവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. പറവട്ടാനി കോർപറേഷൻ സ്‌റ്റേഡിയത്തിൽ മത്സരം തേറമ്പിൽ രാമകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. വി എസ് സുനിൽകുമാർ ട്രോഫികൾ വിതരണം ചെയ്‌തു. ഡെപ്യൂട്ടി മേയർ എം എൽ റോസി അധ്യക്ഷയായി. അഡ്വ. ഷോബി ടി വർഗീസ്, പി എ ഡേവിസ്, സി പി റോയ്, കെ ആർ സദാശിവൻ, ഷോയ് നെല്ലിശേരി എന്നിവർ സംസാരിച്ചു. സീനിയർ വിഭാഗത്തിൽ ഫ്രണ്ട്സ് ഓഫ് തോപ്പും, അണ്ടർ 19 വിഭാഗത്തിൽ സെന്റ് തോമസ് ഹൈസ്‌കൂളും അണ്ടർ 17 വിഭാഗത്തിൽ തൊട്ടിപ്പാൾ ഫുട്ബോൾ അക്കാദമിയും അണ്ടർ 12 വിഭാഗത്തിൽ സിഎഫ്‌എ കൊടകരയും ജേതാക്കളായി. ക്ലബിന്റെ ആഭിമുഖ്യത്തിൽ ദിവസവും വൈകീട്ട് അഞ്ചു മുതൽ ഏഴ് വരെ സൗജന്യ ഫുട്ബോൾ കോച്ചിങ് ക്യാമ്പ് ഉണ്ടാവും.










0 comments