ad
Deshabhimani

6 വയസ്സുകാരന്‌ പരിക്ക്

സിപിഐ എം പ്രവർത്തകന്റെ വീടിന്‌ 
ബിജെപിക്കാർ ഗുണ്ടെറിഞ്ഞു

സിപിഐഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോലഴിയിൽ നടത്തിയ പ്രതിഷേധം പുഴയ്ക്കൽ ഏരിയ സെക്രട്ടറി കെ എസ് സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു

സിപിഐഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോലഴിയിൽ നടത്തിയ പ്രതിഷേധം പുഴയ്ക്കൽ ഏരിയ സെക്രട്ടറി കെ എസ് സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 22, 2025, 12:43 AM | 1 min read

കോലഴി ​

കോലഴി ഉമാനഗറിൽ സിപിഐ എം പ്രവർത്തകന്റെ വീടിന് നേരെ ബിജെപിക്കാർ ഗുണ്ടെറിഞ്ഞു. വീടിന്റെ പുറകിലുണ്ടായിരുന്ന കുട്ടിയുടെ കണ്ണിന് പരിക്കേറ്റു. തൃശൂർ കോലഴി ഉമാ നഗർ സ്വദേശി സിപിഐ എം അംഗം കുണ്ടപ്പറമ്പിൽ അജിത്തിന്റെ വീടാണ്‌ ബിജെപിക്കാർ ആക്രമിച്ചത്‌. ഞായർ പകൽ 11.30ന് സത്യപ്രതിജ്ഞ ചടങ്ങിനു ശേഷമാണ്‌ സംഭവം. ബിജെപിയുടെ ആഹ്ലാദപ്രകടനത്തിനിടെ അജിത്തിന്റെ വീട്ടിലേക്ക് ഗുണ്ട് എറിയുകയായിരുന്നു. അജിത്തിന്റെ ആറു വയസ്സുള്ള മകനെ അമ്മ കുളിപ്പിക്കുന്നതിനിടെയാണ്‌ ഗുണ്ട് പൊട്ടിയത്‌. പാളികൾ തെറിച്ച്‌ കുട്ടിയുടെ കണ്ണിന്‌പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ആദ്യമായാണ് കോലഴി പഞ്ചായത്തിൽ ബിജെപിക്ക് സീറ്റ് ലഭിക്കുന്നത്‌. സംഭവത്തിൽ കുടുംബം വിയ്യൂർ പൊലീസിൽ പരാതി നൽകി. സിപിഐ എം കോലഴി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോലഴി ഉമാ നഗറിൽ പ്രതിഷേധം സംഘടിപ്പിച്ചു. പുഴയ്ക്കൽ ഏരിയ സെക്രട്ടറി കെ എസ് സുഭാഷ് ഉദ്ഘാടനം ചെയ്തു. ഐ ബി സന്തോഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എം കെ പ്രഭാകരൻ, കെ എസ് അജിത്ത്, ലക്ഷ്മി വിശ്വംഭരൻ, എം ടി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home