ad
Deshabhimani

മുരിയാട്‌: മാതൃകാഭൂമിക

മുരിയാട്‌ പഞ്ചായത്ത്‌ ഒരുക്കിയ പച്ചത്തുരുത്ത്‌

മുരിയാട്‌ പഞ്ചായത്ത്‌ ഒരുക്കിയ പച്ചത്തുരുത്ത്‌

വെബ് ഡെസ്ക്

Published on Sep 13, 2025, 12:05 AM | 1 min read

ഇരിങ്ങാലക്കുട

വിജനവും തരിശുമായി കിടന്നിരുന്ന 35 സെന്റ്‌ ഇന്ന്‌ മാതൃകഭൂമികയാണ്‌. പച്ചതുരുത്ത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യമായി പ്രവർത്തനം ആരംഭിച്ചത്‌ മുരിയാടാണ്‌. പാലക്കുഴി പ്രദേശത്ത്‌ ഇതിനായി ഭൂമി പാട്ടത്തിന്‌ എടുത്താണ്‌ പ്രവർത്തനം ആരംഭിച്ചത്‌. ആദ്യഘട്ടത്തിൽ 150 തൈകൾ നട്ടു. ജലദൗർലഭ്യം കാരണം ആദ്യം കുറച്ചു തൈകൾ നശിച്ചതിനെ തുടർന്ന്‌ വീണ്ടും തൈകൾ വച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പരിപാലനം നടത്തി. നിലവിൽ സമീപവാസികൾ തന്നെയാണ്‌ പരിപാലിക്കുന്നത്‌. പച്ചത്തുരുത്തിൽ ഉണ്ടാകുന്ന ഫലങ്ങൾ സമീപവാസികൾക്ക്‌ തന്നെ നൽകും. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ബോട്ടണി വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രൊഫസർമാരുടെ സഹ ക്രൈസ്റ്റ് കോളേജ് ബോട്ടണി വിഭാഗത്തിന്റെ നേതൃത്വത്തിൽ വൃക്ഷങ്ങളുടെ ശാസ്ത്രീയ നാമം, പൊതു നാമവും, ഫാമിലി കണ്ടെത്തി ലേബലിങ്ങും നടത്തി. നിലവിൽ 100ൽ അധികം വൃക്ഷങ്ങൾ കൂടാതെ വ്യത്യസ്ത ഇനത്തിൽപ്പെട്ട പക്ഷികളും പച്ചത്തുരുത്തിലുണ്ട്‌. കൂടാതെ മറ്റു ജൈവ വൈവിധ്യം കൊണ്ടും സമ്പന്നമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home