Deshabhimani

മറ്റത്തൂരിലെ കോൺഗ്രസ്‌ –ബിജെപി അവിശുദ്ധ രാഷ്ട്രീയ സഖ്യം

പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ ഡിവൈഎഫ്‌ഐ മാർച്ച്‌

Untitled
വെബ് ഡെസ്ക്

Published on Jan 06, 2026, 01:00 AM | 1 min read

കോടാലി

മറ്റത്തൂരിലെ കോൺഗ്രസ്‌ –ബിജെപി അവിശുദ്ധ രാഷ്ട്രീയ സഖ്യത്തിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. കോടാലിയിൽ നിന്നാരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് നടത്തിയ പ്രതിഷേധ യോഗം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് ഉദ്ഘാടനം ചെയ്തു.

വരാൻപോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അവിശുദ്ധ രാഷ്ട്രീയ സഖ്യത്തിന്റെ പരീക്ഷണമാണ് മറ്റത്തൂരിൽ നടന്നതെന്ന് വസീഫ് പറഞ്ഞു. വർഗീയത കൊണ്ടുവരാൻ ആര് ശ്രമിച്ചാലും ചെറുത്തുതോൽപ്പിക്കുകയെന്നതാണ്‌ കേരളത്തിന്റെ രീതിയും പാരമ്പര്യവുമെന്ന്‌ വസീഫ് പറഞ്ഞു.

ചടങ്ങിൽ ഡിവൈഎഫ്ഐ കൊടകര ബ്ലോക്ക് സെക്രട്ടറി പി ഡി നെൽസൺ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ എസ് റോസൽരാജ്, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ എം ആർ രഞ്ജിത്ത്, പി സി ഉമേഷ്, പി കെ രാജൻ, മറ്റത്തൂർ ലോക്കൽ സെക്രട്ടറി പി എസ് പ്രശാന്ത്, സി കെ ശ്രീജിത്ത്‌, വി ഡി സിനോജ്‌ എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home