ad
Deshabhimani

രക്തദാന പുരസ്‌കാരം 
ഡിവൈഎഫ്‌ഐ ഏറ്റുവാങ്ങി

കൂടുതൽ രക്തം ദാനം ചെയ്‌ത  സംഘടനയ്ക്കുള്ള പുരസ്‌കാരം ഡിവൈഎഫ്ഐ  ജില്ലാ കമ്മിറ്റി മെഡിക്കൽ കോളേജ് വൈസ്‌ പ്രിൻസിപ്പൽ കെ കെ ഉഷയിൽ നിന്ന് ഏറ്റുവാങ്ങുന്നു

കൂടുതൽ രക്തം ദാനം ചെയ്‌ത സംഘടനയ്ക്കുള്ള പുരസ്‌കാരം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി മെഡിക്കൽ കോളേജ് വൈസ്‌ പ്രിൻസിപ്പൽ കെ കെ ഉഷയിൽ നിന്ന് ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Jun 15, 2026, 12:00 AM | 1 min read

തൃശൂർ

പേരും നാടും അറിയാത്ത അനേകായിരം മനുഷ്യർക്ക്‌ കരുതലായി രക്തംദാനം ചെയ്‌ത ഡിവൈഎഫ്‌ഐയുടെ സാമൂഹ്യ ഇടപെടലിന്‌ വീണ്ടും പുരസ്‌കാരം. അനേകായിരം മനുഷ്യരുടെ ധമനികളിലും ഹൃദയങ്ങളിലേക്കും ഒഴുകിപ്പടരുന്ന കരുതൽ അവാർഡ്‌ നേട്ടത്തിലൂടെ വീണ്ടും ആദരിക്കപ്പെട്ടു. സന്നദ്ധ രക്തദാനത്തിൽ എന്നും മുന്നിലുള്ള ഡിവൈഎഫ്ഐയാണ്‌ ജില്ലയിൽ ഏറ്റവും കൂടുതൽ രക്തം ദാനംചെയ്ത സംഘടന എന്ന ഖ്യാതിയോടെ പുരസ്‌കാര നേട്ടം സ്വന്തമാക്കിയത്‌. ഏറ്റവും കൂടുതല്‍ രക്തം ദാനം ചെയ്ത സംഘടനയ്ക്കുള്ള അവാര്‍ഡ് തുടര്‍ച്ചയായി ജില്ലയിൽ ഡിവൈഎഫ്ഐക്കാണ് ലഭിക്കുന്നത്. ലോക രക്തദാന ദിനത്തിൽ പുരസ്‌കാരം ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ തൃശൂർ ഗവ. മെഡിക്കൽ കോളേജിൽനിന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഏറ്റുവാങ്ങി. ഗവ. മെഡിക്കൽ കോളേജ്‌ വൈസ്‌ പ്രിൻസിപ്പൽ കെ കെ ഉഷയിൽനിന്ന്‌ ജില്ലാ പ്രസിഡന്റ്‌ ആർ എൽ ശ്രീലാൽ, ട്രഷറർ കെ എസ് സെന്തിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗം സുകന്യ ബൈജു, വൈസ് പ്രസിഡന്റ്‌ സി ധനുഷ് കുമാർ എന്നിവർ ഏറ്റുവാങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home