അംഗീകാരമില്ലാത്ത കുടിവെള്ള വിതരണ സ്ഥാപനം ഗുരുവായൂർ നഗരസഭ പൂട്ടിച്ചു

ഗുരുവായൂർ
ഗുരുവായൂർ നഗരസഭയിൽ അനുമതിയില്ലാതെ പ്രവർത്തിച്ച കുടിവെള്ള വിതരണ കമ്പനി ഗുരുവായൂർ നഗരസഭ പൂട്ടിച്ചു. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഗുരുവായൂർ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ നഗരസഭയുടെയും ഭൂഗർഭ ജലവകുപ്പിന്റെയും അനുമതിയില്ലാതെയാണ് കന്പനി പ്രവർത്തിച്ചിരുന്നത് കണ്ടെത്തി. കുടിവെള്ളം ബോട്ടിലുകളിൽ ആക്കി വിൽപ്പന നടത്തുന്ന ഗുരുവായൂർ ചാമുണ്ഡേശ്വരിയിൽ വിജേഷ് എന്നയാളുടെ വീടിനു മുകളിൽ പ്രത്യേകം സജ്ജമാക്കിയ ടാങ്കിൽ കുഴൽക്കിണർ വെള്ളം മോട്ടോർ ഉപയോഗിച്ച് ശേഖരിച്ച് പ്രവർത്തിക്കുന്ന പ്രവധ പാക്ക്ഡ് ഡ്രിങ്കിങ് വാട്ടർ എന്ന കമ്പനിയാണ് പ്രവർത്തിച്ചിരുന്നത്. തുടർന്ന് ഉടമയ്‌ക്ക് നഗരസഭാ ആരോഗ്യവിഭാഗം നോട്ടീസ് നൽകി. കുടിവെള്ളം പരിശോധന നടത്തുന്നതിനുള്ള സംവിധാനമോ ബോട്ടിൽ സ്റ്റെറിലൈസേഷൻ നടത്തുന്നതിനുള്ള സംവിധാനമോ ഇവിടെ ഒരുക്കിയിട്ടില്ലയെന്നും കണ്ടെത്തിയിട്ടുണ്ട്. കുടിവെള്ളം, പാക്ക് ചെയ്‌തു വിൽപ്പനയും വിതരണവും ചെയ്യുന്നതിനാവശ്യമായ ശുചിത്വ സംവിധാനങ്ങൾ സ്ഥലത്ത് ഒരുക്കിയിട്ടില്ലയെന്നും നഗരസഭ നൽകിയ നോട്ടീസിൽ പറയുന്നു.









0 comments