ചാലക്കുടിയില്‍ വീണ്ടും തെരുവുനായ ആക്രമണം

സെയിന്‍ മാത്യുവിന്റെ കാലിലെ നായ കടിച്ച മുറിവ്
ചാലക്കുടി
ചാലക്കുടിയില്‍ വീണ്ടും തെരുവുനായ ആക്രമണം. വെള്ളിയാഴ്ച ഒരു വിദ്യാര്‍ഥിക്കും ഹരിതകര്‍മസേന അംഗത്തിനുമുൾപ്പെടെ നാല് പേര്‍ക്ക് നായയുടെ കടിയേറ്റു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായവരുടെ എണ്ണം 20 ആയി. ഹരിതകര്‍മ സേനാംഗം പടിഞ്ഞാറേ ചാലക്കുടി മാട്ടാലയ്ക്കല്‍ വീട്ടില്‍ സരസ്വതി (47), മേട്ടിപ്പാടം കോടശേരി വീട്ടില്‍ അജിത്ത് (49), മാള പുലിക്കര വീട്ടില്‍ സജീവന്‍ (54), ചാലക്കുടി ഹൗസിങ് ബോര്‍ഡ് കോളനിയിലെ സെയിന്‍ മാത്യു (13) എന്നിവരെയാണ് വെള്ളിയാഴ്ച നായ കടിച്ചത്. സരസ്വതിക്ക് മാലിന്യം ശേഖരിക്കുന്നതിനിടെ സൗത്ത് ജങ്ഷനിലെ ഹോട്ടലിന് സമീപത്ത് വച്ചാണ് കടിയേറ്റത്. മറ്റ് മൂന്ന് പേര്‍ക്കും പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് വച്ചാണ് ഒരേ നായ തന്നെ കടിച്ചത്. ഈ നായ ദിവസങ്ങള്‍ക്ക് മുമ്പ് നിരവധി പേരെ കടിച്ചിട്ടുണ്ട്. കടിയേറ്റവര്‍ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.








0 comments