ഡ്രൈവർക്ക് തെരുവുനായയുടെ കടിയേറ്റു

തളിക്കുളം
തെരുവ് നായയുടെ കടിയേറ്റ് തളിക്കുളം ബ്ലോക്ക് ഓഫീസിലെ ഡ്രൈവർക്ക് പരിക്കേറ്റു. പരിശോധനയിൽ നായക്ക് പേവിഷബാധയുള്ളതായി കണ്ടെത്തി. പറവൂർ സ്വദേശി ഷിബിനാണ് ചൊവ്വാഴ്ച ഉച്ചക്ക് 12. 30 ഓടെ ബ്ലോക്ക് ഓഫീസിന് മുറ്റത്ത് വച്ച് തെരുവ് നായയുടെ കടിയേറ്റത്. ബ്ലോക്ക് ഓഫീസ് പരിസരത്ത് സ്ഥിരം തമ്പടിച്ച നായയാണ് കടിച്ചത്. പേയിളകിയതാകാമെന്ന സംശയത്തിൽ മറ്റുള്ളവരെ കടിക്കാതിരിക്കാൻ നായയെ പിടികൂടി. ഡോക്ടറും ആരോഗ്യ വകുപ്പ് ഉദ്യാഗസ്ഥരും പരിശോധിച്ചപ്പോഴാണ് പേവിഷ ബാധ ഉണ്ടെന്ന് തെളിഞ്ഞത്. നായയുടെ കടിയേറ്റ ഷിബിനെ ആദ്യം തൃത്തല്ലൂർ സർക്കാർ ആശുപത്രിയിലും പിന്നീട് തൃശൂർ ജില്ലാ ആശുപത്രിയിലും കൊണ്ടുപോയി കുത്തിവയ്‌പ്പെടുത്തു. ഏതാനും മാസം മുമ്പ് തളിക്കുളത്ത് ആംബുലൻസ് ഡ്രൈവറേയും പേവിഷബാധയുള്ള മറ്റൊരു തെരുവ് നായ കടിച്ചിരുന്നു. പിന്നീട് റോഡരികിൽ ചത്തു കിടന്ന നായയെ പരിശോധിച്ചപ്പോഴാണ് പേവിഷബാധ തെളിഞ്ഞത്.











0 comments