ad
Deshabhimani

അപകടക്കെണിയൊരുക്കി 
നാഷണല്‍ പെര്‍മിറ്റ് ലോറി

ചാലക്കുടി ദേശീയപാതയില്‍ അപകടക്കെണിയൊരുക്കി നാഷണല്‍ പെര്‍മിറ്റ് ലോറി

ചാലക്കുടി ദേശീയപാതയില്‍ അപകടക്കെണിയൊരുക്കി നാഷണല്‍ പെര്‍മിറ്റ് ലോറി

വെബ് ഡെസ്ക്

Published on Aug 17, 2025, 12:16 AM | 1 min read

ചാലക്കുടി

ദേശീയപാതയില്‍ അപകടക്കെണിയൊരുക്കി നാഷണല്‍ പെര്‍മിറ്റ് ലോറി. പോട്ടയില്‍ നിന്ന്‌ ഇരിങ്ങാലക്കുട ഭാഗത്തേയ്‌ക്ക് തിരിയുന്നതിന് സമീപമാണ് ലോറി അനധികൃതമായി പാര്‍ക്ക് ചെയ്തിരിക്കുന്നത്. മൂന്ന് ദിവസം കഴിഞ്ഞിട്ടും ലോറി ഇവിടെ നിന്നും നീക്കം ചെയ്തിട്ടില്ല. രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ട ദിവസങ്ങളിലും ലോറി ഇവിടെ ഗതാഗത തടസ്സം സൃഷ്ടിച്ച് കിടക്കുകയാണ്. അപകടഭീഷണിയാകുന്ന ലോറി ദേശീയപാതയില്‍ നിന്നും നീക്കം ചെയ്യാന്‍ പൊലീസ്, മോട്ടോര്‍ വകുപ്പ് എന്നിവരുടെ ഭാഗത്ത് നിന്നും ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്നാണ് പരാതി ഉയരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home