സാംസ്കാരികോത്സവത്തിന് തുടക്കം

പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള സാംസ്കാരികോത്സവത്തിന് മന്ത്രി ആർ ബിന്ദു തിരി തെളിക്കുന്നു
ഒല്ലൂർ
പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായുള്ളസാംസ്കാരികോത്സവത്തിന് തുടക്കമായി. മൂന്ന്നാൾ നീണ്ടുനിൽക്കുന്ന സാംസ്കാരികോത്സവം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. മന്ത്രി കെ രാജൻ അധ്യക്ഷനായി. പെരുവനം കുട്ടൻമാരാർ, ഐ എം വിജയൻ, നടൻ ടി ജി രവി, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ, സുവോളജിക്കൽ പാർക്ക് സ്പെഷ്യൽ ഓഫീസർ കെ ജെ വർഗീസ്, ഡയറക്ടർ ബി എൻ നാഗരാജ്, സംഘാടക സമിതി കോ- –ഓർഡിനേറ്റർ കെ വി സജു, എം പീതാംബരൻ, അശ്വതി സുനിഷ്, പി എസ് ബാബു, സിനി പ്രദീപ്കുമാർ, പി എസ് സജിത്ത്, ലിബി വർഗീസ്, നളിനി വിശ്വംഭരൻ, എസിഎഫ് നജ്മൽ അമീൻ എന്നിവർ സംസാരിച്ചു.











0 comments