ad
Deshabhimani

സാംസ്‌കാരിക സദസ്സ്

ഇ എം എസ് സ്മാരക ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച  സാംസ്‌കാരിക സദസ്സ് എഴുത്തുകാരി ദീപ നിശാന്ത് ഉദ്ഘാടനം ചെയ്യുന്നു

ഇ എം എസ് സ്മാരക ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സദസ്സ് എഴുത്തുകാരി ദീപ നിശാന്ത് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 07, 2025, 01:17 AM | 1 min read

ചാലക്കുടി

ഓണാഘോഷത്തിന്റെ ഭാഗമായി ഉറുമ്പന്‍കുന്ന് ഇ എം എസ് സ്മാരക ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ അഖില കേരള വനിതാ കൈക്കൊട്ടികളി മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ മഹാദേവ പറവൂര്‍ ഒന്നാം സ്ഥാനം നേടി. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌ക്കാരിക സദസ്സ് എഴുത്തുകാരി ദീപ നിശാന്ത് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി എസ് സന്തോഷ് അധ്യക്ഷനായി. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച സുരേഷ് മുട്ടത്തി, ശ്രീജിത്ത് പേരാമ്പ്ര, രഞ്ജിത്ത് നവന്‍, രാജേഷ്, അഡ്വ. മോന്‍സി അജീഷ്, അന്യയ സംഗീത്, അമൃത് കൃഷ്ണ എന്നിവരെ സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകന്‍ അനുമോദിച്ചു. വായനശാലയുടെ ആദ്യകാല ഭാരവാഹികളായ എം കെ ചന്ദ്രന്‍, ഹരിദാസ് എന്നിവരെയും ആദരിച്ചു. എം എന്‍ ശശിധരന്‍, പ്രതിപക്ഷ ലീഡര്‍ സി എസ് സുരേഷ്, എ വി കൃഷ്ണകുമാര്‍, ഷീജ മണി, എ കെ പുരുഷോത്തമന്‍, എം എസ് സുജിത്ത് എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home