ad
Deshabhimani

സാഹിത്യം മനുഷ്യരെ ഒന്നിപ്പിക്കുന്ന ശക്തി

  ഭുവൻ തപാലിയയും അമർ ആകാശും

ഭുവൻ തപാലിയയും അമർ ആകാശും

വെബ് ഡെസ്ക്

Published on Aug 18, 2025, 12:04 AM | 1 min read


തൃശൂർ

മനുഷ്യനെയും സംസ്‌കാരത്തെയും രാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ശക്തിയാണ്‌ സാഹിത്യമെന്ന്‌ നേപ്പാൾ കവി ഭുവൻ തപാലിയ. സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. എഴുത്തുകാരും കവികളും കലാകാരന്മാരും ഭീഷണികൾ നേരിടുന്നുണ്ടെങ്കിലും അവർ എഴുത്ത് അവസാനിപ്പിക്കില്ല. ‘സ്ലീപിങ് ഇൻടു എ ന്യൂ വേൾഡ്' എന്ന തന്റെ പുതിയ കവിതാസമാഹാരം ലോകത്തിലെ മാറ്റങ്ങളെക്കുറിച്ചാണ്‌. ഒരു ചെറിയ മഴയ്ക്കുപോലും ഒരു നഗരത്തെ ഇല്ലാതാക്കാൻ കഴിയും. ജീവിതം നരക തുല്യമാക്കാൻ കഴിയും. അതിനാൽ മനുഷ്യർ കരുണയും സൗമ്യതയും പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലെ എഴുത്തുകൾ മറ്റുഭാഷകളിൽ നിന്ന്‌ ഏറെ വ്യത്യസ്തമാണെന്നും കെ സച്ചിദാനന്ദന്റെ രചനകൾ തന്നെ അത്യന്തം ആകർഷിച്ചുവന്നും നേപ്പാളി കവി അമർ ആകാശ് അഭിപ്രായപ്പെട്ടു. നേപ്പാളിയായിട്ടും ഇവിടെ വന്നപ്പോൾ വിദേശരാജ്യത്ത്‌ എത്തിയതുപോലെ തോന്നിയില്ല. സ്വന്തം നാട്ടിൽ സ്വന്തം ജനങ്ങൾക്കിടയിൽ തന്നെയാണെന്ന് തോന്നിയതായും ആകാശ് പറഞ്ഞു. കേരളത്തിന്റെ ശാന്തവും സമാധാനപരവുമായ അന്തരീക്ഷം ഏറെ ആനന്ദം നൽകിയെന്നും കൂടുതൽ എഴുത്തുകാരെ പരിചയപ്പെടാനും സംവാദങ്ങളിൽ പങ്കുചേരാനും കഴിഞ്ഞത് സന്തോഷകരമാണെന്നും ഇരുവരും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home