ad
Deshabhimani

ഫോക്കസ് ദേശീയ ലൈറ്റിങ്‌ വര്‍ക്ക്‌ഷോപ്പിന് തുടക്കം

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഫോക്കസ് ദേശീയ ലൈറ്റിങ് വർക്ക്ഷോപ്പിൽ പ്രമുഖ നർത്തകിമാരായ ചിത്ര സുകുമാരൻ, ദീപാ കർത്ത എന്നിവർ നൃത്തം അവതരിപ്പിക്കുന്നു. പ്രമുഖ ലൈറ്റ് ഡിസൈനർ  സായ് വെങ്കിടേഷ് മാർഗനിർദേശം നൽകുന്നു

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഫോക്കസ് ദേശീയ ലൈറ്റിങ് വർക്ക്ഷോപ്പിൽ പ്രമുഖ നർത്തകിമാരായ ചിത്ര സുകുമാരൻ, ദീപാ കർത്ത എന്നിവർ നൃത്തം അവതരിപ്പിക്കുന്നു. പ്രമുഖ ലൈറ്റ് ഡിസൈനർ സായ് വെങ്കിടേഷ് മാർഗനിർദേശം നൽകുന്നു

വെബ് ഡെസ്ക്

Published on Oct 19, 2025, 12:15 AM | 1 min read


തൃശൂർ

കേരള സംഗീത നാടക അക്കാദമിയുടെ ഫോക്കസ് ദേശീയ ലൈറ്റിങ്‌ വര്‍ക്ക്‌ഷോപ്പിന് അക്കാദമിയില്‍ തുടക്കമായി. പ്രശസ്ത നാടക-ചലച്ചിത്ര സംവിധായകന്‍ സുനില്‍ ഷാന്‍ബാഗ് ഉദ്ഘാടനം ചെയ്തു. പതിനേഴാം വയസ്സില്‍ കൊമേഴ്‌സ്യല്‍ തിയറ്ററിന്റെ ഭാഗമായി നാടകത്തിന്റെ ലൈറ്റിങ്ങിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ അദ്ദേഹം പങ്കുവച്ചു. അക്കാദമി ചെയര്‍പേഴ്‌സണ്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അധ്യക്ഷനായി. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ആമുഖഭാഷണം നടത്തി. ശ്രീലങ്കന്‍ നാടക സംവിധായിക റുവാന്തി ഡി ചിക്കേറ, സ്‌കൂള്‍ ഓഫ് ഡ്രാമ ആൻഡ്‌ ഫൈന്‍ ആര്‍ട്‌സ് ഡയറക്ടര്‍ ഡോ. അഭിലാഷ് പിള്ള എന്നിവര്‍ മുഖ്യാതിഥികളായി. ഓരോ അവതരണത്തിന്റെയും വിജയത്തിന് ലൈറ്റ് ഡിസൈനറും സംവിധായകനും തമ്മില്‍ ആഴത്തിലുള്ള ആശയവിനിമയം അനിവാര്യമാണെന്ന് റുവാന്തി ഡി ചിക്കേറ പറഞ്ഞു. വെളിച്ചമെന്നത് ദാര്‍ശനിക മാനമുള്ള വിഷയമാണെന്നും ഓരോ വസ്തുവിനെയും കാണികളുടെ മനസ്സില്‍ പതിപ്പിക്കുന്നതിന് വെളിച്ചം അനിവാര്യമാണെന്നും അഭിലാഷ് പിള്ള പറഞ്ഞു.ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഗോപിനാഥ് കോഴിക്കോട് ശിൽപ്പശാല പരിപ്രേക്ഷ്യം അവതരിപ്പിച്ചു. അക്കാദമി മധ്യമേഖലാ നൃത്തോത്സവത്തിന്റെ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ചിത്ര സുകുമാരന് അക്കാദമി സെക്രട്ടറിയും ചെയര്‍പേഴ്‌സണും ചേര്‍ന്ന് അനുമോദന സര്‍ട്ടിഫിക്കറ്റ് കൈമാറി. അക്കാദമി നിര്‍വാഹക സമിതി അംഗം സഹീര്‍ അലി, വി കെ അനില്‍കുമാര്‍ എന്നി്വർ സംസാരി ച്ചു.കാമിയോ ലൈറ്റ് അക്കാദമിയുമായി സഹകരിച്ചാണ് വര്‍ക്ക്ഷോപ്‌ സംഘടിപ്പിക്കുന്നത്.ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 25 പേരാണ് വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കുന്നത്. വര്‍ക്ക്ഷോപ്‌ ഒക്ടോബര്‍ 24 ന്സമാപിക്കും. ഫോക്കസിന്റെ വെളിച്ചത്തിൽ നര്‍ത്തകിമാര്‍ നൃത്തം ചെയ്തു. ​കേരള സംഗീത നാടക അക്കാദമി ബ്ലാക്ക്‌ബോക്‌സ് തിയറ്ററിന്റെ അകത്തളത്ത് നിന്ന് ഒഴുകിവന്ന സംഗീതത്തിനുസരിച്ച് നര്‍ത്തകിമാരായ ചിത്ര സുകുമാരനും ദീപാകര്‍ത്തയും ചുവട്‌വെച്ചു. വെളിച്ചത്തിന്റെ വ്യത്യസ്ത ധാരകള്‍ അവരുടെ ഓരോ ചുവടിനും അകമ്പടി സേവിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ഫോക്കസ് ദേശീയ ലൈറ്റിങ്‌ വര്‍ക്ക്‌ഷോപ്പിന്റെ ആദ്യദിനത്തിൽ പ്രമുഖ ലൈറ്റ് ഡിസൈനര്‍ സായ് വെങ്കിടേശാണ് നൃത്താവതരണങ്ങളില്‍ ലൈറ്റിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ച് നര്‍ത്തകിമാരുടെ അവതരണം സഹിതം വര്‍ക്ക്‌ഷോപ്പിലെ പഠിതാക്കള്‍ക്ക് ക്ലാസെടുത്തത്. ലൈറ്റ് ഡിസൈനർ അരുൺ മൂർത്തി, ഫെസ്റ്റിവൽ ഡയറക്ടർ ഗോപിനാഥ് കോഴിക്കോട് എന്നിവർ വെളിച്ചത്തിന്റെ അടിസ്ഥാനധർമങ്ങള കുറിച്ച് ക്ലാസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home