ad
Deshabhimani

അഭിനയ കലയുടെ "രവി നടനം 50' ആരംഭിച്ചു

'രവി നടനം 50' മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യുന്നു

'രവി നടനം 50' മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 19, 2025, 12:15 AM | 1 min read


നടത്തറ

വെള്ളിത്തിരയിലൂടെ വിസ്മയ നടന മുഹൂർത്തങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച ടി ജി രവിയുടെ അഭിനയ ജീവിതത്തിന് 50 വർഷം തികഞ്ഞതിന്റെ ആഘോഷമായി ജന്മനാട് ഒരുക്കിയ 'രവി നടനം 50' മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. പൂച്ചെട്ടി കെകെഎംഎച്ച്എസ് സ്കുള്‍ ഗ്രൗണ്ടിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സാംസ്കാരിക പരിപാടിയിൽ നടത്തറ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രിവിദ്യ രാജേഷ് അധ്യക്ഷയായി. മന്ത്രി ആര്‍ ബിന്ദു, പെരുവനം കുട്ടന്‍ മരാര്‍, ഐ എം വിജയന്‍, സംവിധായകൻമാരായ കമൽ, രഞ്ജിത്ത് ശങ്കർ, സംഗീത സംവിധായകൻ വിദ്യാധരൻ, സിനിമാ താരങ്ങളായ വിജയരാഘവന്‍, ഉര്‍വശി, ബിജു മേനോന്‍, ഇന്ദ്രന്‍സ്, ഇര്‍ഷാദ് അലി, ശ്രിജിത്ത് രവി, ജയരാജ് വാരിയര്‍, സാദിക്, ജോജു ജോർജ്, രാമു, ഗാനരചയിതാവ് ബി കെ ഹരിനാരായണൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ ആര്‍ രവി. നടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി ആര്‍ രജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സിത്താര കൃഷ്ണ കുമാര്‍ നയിച്ച സംഗീതനിശ അരങ്ങേറി. മൂര്‍ക്കിനിക്കര സെന്ററില്‍നിന്നും മുത്തുകുടകളുടെയും വര്‍ണ ബലുണുകളും താളമേളങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായാണ് ടി ജി രവിയെ കെകെഎംഎച്ച്എസ് സ്കുള്‍ ഗ്രൗണ്ടിലേക്ക് ആനയിച്ചത്. ഞായര്‍ വൈകിട്ട് ആറിന് നാടകരാവ്, വീരനാട്യമത്സരം തുടങ്ങിയവ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home