ad
Deshabhimani

34 പേർ പിടിയിൽ

ഗുണ്ടാസംഘത്തിന്റെ കവർച്ചാ പദ്ധതി തകർത്ത് പൊലീസ്‌

.
വെബ് ഡെസ്ക്

Published on Feb 12, 2026, 12:15 AM | 1 min read

ചേർപ്പ്‌

സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന 34 അംഗ ക്രിമിനൽ സംഘത്തെ റൂറൽ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. അന്തർജില്ലാ കവർച്ചാ സംഘത്തിലെ അംഗങ്ങളും കൂട്ടാളികളുമാണ്‌ പിടിയിലായത്‌. ഗുണ്ടാ-–ലഹരി മാഫിയകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി സാമൂഹ്യവിരുദ്ധരുടെ പട്ടിക തയ്യാറാക്കി പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ്‌ ഇവർ പിടിയിലായത്‌. ചേർപ്പ് പനംകുളത്തുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്‌. നാല് കാറും, 14 മോട്ടോർസൈക്കിളും 33 മൊബൈൽ ഫോണും വാൾ ഉൾപ്പെടെയുള്ള ആയുധങ്ങളും കുരുമുളക് പൊടിയും എന്നിവയും പിടിച്ചെടുത്തു. നടപടിക്രമങ്ങൾക്ക് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും. ഗുണ്ടാ സംഘാംഗങ്ങളുടെ ഗ്രൂപ്പുകളിൽ രഹസ്യാന്വേഷണ വിഭാഗത്തിലെ പൊലീസ് ഉദ്യോഗസ്ഥർ നുഴഞ്ഞ് കയറിയാണ് വിവരം ശേഖരിച്ചത്. റൂറൽ എസ്‌പി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി എൻ എസ്‌ സലീഷ്, ഡിവൈഎസ്‌പി പി സി ബിജുകുമാർ, ചേർപ്പ് എസ്എച്ച്ഒ എം എസ് ഷാജൻ, ഉദ്യോഗസ്ഥരായ സുബിന്ത്, ജയകൃഷ്ണൻ, പ്രദീപ്, സതീശൻ മടപ്പാട്ടിൽ, പി എം മൂസ, എ യു റെജി, ഷിജോ തോമസ്, എം ജെ ബിനു, ബിജു, ലിജു ഇയ്യാനി, ജി എസ് ജീവൻ, പി എക്സ് സോണി, ഇ വി ശ്രീജിത്, സുർജിത് സാഗർ, നിഷാന്ത്, ജി എസ് ഐ ഷാജു, അനീഷ്, സിന്റി, അനു അരവിന്ദ്, ശ്രീനാഥ്, പ്രദീപ്, മുഹമ്മദ്, ധനേഷ്, സന്ദീപ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home