ad
Deshabhimani

നിരവധി കേസുകളിലെ പ്രതി പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു

.
വെബ് ഡെസ്ക്

Published on Jul 22, 2026, 12:30 AM | 1 min read

വടക്കേക്കാട്

നിരവധി കേസുകളിലെ പ്രതിയായ ക്രിമിനല്‍ വടക്കേക്കാട് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. പുന്നയൂർക്കുളം ചമ്മന്നൂർ മുണ്ടാറയിൽ വീട്ടിൽ മുഹമ്മദ് ഷിഫാൻ(30)ആണ് കൈവിലങ്ങുമായി രക്ഷപ്പെട്ടത്. ഇയാളെ മെഡിക്കൽ പരിശോധനക്കായി വടക്കേക്കാട് ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയതിനിടെയാണ് രക്ഷപ്പെട്ടത്. ഇരുകൈകളിലും ബന്ധിപ്പിച്ച വിലങ്ങ് ഒരു കൈയിലേക്ക് മാറ്റിയ സമയത്തായിരുന്നു ഇയാൾ രക്ഷപ്പെട്ടത്. കൊലപാതകശ്രമമടക്കം നിരവധി കേസുകളില്‍ പ്രതിയായി കാപ്പ ചുമത്തി നാടുകടത്തിയിരുന്ന പ്രതി കഴിഞ്ഞ ദിവസം കുന്നത്തൂരിലെ ബാറില്‍ സംഘര്‍ഷമുണ്ടാക്കുകയും ഒരാളെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റിലായത്. വേണ്ടത്ര പൊലിസുകാരെ നിയോഗിക്കാതെ കൊണ്ടുപോയതാണ് പ്രതി രക്ഷപ്പെടാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിരന്തരം കേസുകളില്‍ ഉള്‍പ്പെടുന്നയാളായിരുന്നിട്ടുകൂടി വേണ്ടത്ര ജാഗ്രത കാണിക്കാതെയാണ് പ്രതിയുമായി യാത്രചെയ്തതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home