ad
Deshabhimani

കാപ്പ ചുമത്തി 
നാട്‌ കടത്തി

ജിത്ത്

ജിത്ത്

വെബ് ഡെസ്ക്

Published on May 20, 2026, 12:40 AM | 1 min read

വലപ്പാട്

നിരവധി ക്രിമിനൽക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട്കടത്തി. വലപ്പാട് ബീച്ച് കിഴക്കന്‍ വീട്ടിൽ ജിത്തിനെ (34) യാണ് മൂന്ന് മാസത്തേക്ക് നാടുകടത്തിയത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണ കുമാർ നൽകിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡിഐജി ടി നാരയണൻ ആണ് കാപ്പ ചുമത്തി ഉത്തരവിട്ടത്‌. ജിത്തിന്റെ പേരിൽ വലപ്പാട് പൊലിസ് സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസും ഒരു അടിപിടി കേസും ഉൾപ്പെടെ ഏഴോളം ക്രിമിനൽ കേസുകളുണ്ട്. കൂടാതെ, കാപ്പ ലംഘിച്ചതിന് ഒരു തവണ പിടികൂടി ജയിലിലടച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home