ad
Deshabhimani

സെൻട്രൽ സഹോദയ ചെസ് ചാമ്പ്യൻഷിപ്

ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂൾ ചാമ്പ്യൻമാർ

സിബിഎസ്ഇ തൃശൂർ സെൻട്രൽ സഹോദയ ചെസ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യൻമാരായ  മാള ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂൾ  ടീം

സിബിഎസ്ഇ തൃശൂർ സെൻട്രൽ സഹോദയ ചെസ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യൻമാരായ മാള ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂൾ ടീം

വെബ് ഡെസ്ക്

Published on Aug 07, 2026, 12:19 AM | 1 min read

മാള

ഹോളി ഗ്രേസ് അക്കാദമിയിൽ നടന്ന സിബിഎസ്ഇ തൃശൂർ സെൻട്രൽ സഹോദയ ചെസ് ചാമ്പ്യൻഷിപ്പിൽ 243 പോയിന്റുകളോടെ മാള ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. തുടർച്ചയായ മൂന്നാം തവണയാണ് സ്കൂൾ ഈ നേട്ടം കൈവരിക്കുന്നത്. 232 പോയിന്റുകളോടെ മാള ഹോളി ഗ്രേസ് അക്കാദമി രണ്ടാം സ്ഥാനവും 138 പോയിന്റുകളോടെ ചാലക്കുടി വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി. ഇന്ത്യൻ റെയിൽവേ ചെസ് ടീം പരിശീലകൻ ടി ജെ സുരേഷ് ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്തു. തൃശൂർ സെൻട്രൽ സഹോദയ വൈസ് പ്രസിഡന്റ് എൻ എം ജോർജ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഹാട്രിക് വിജയം നേടിയ ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർഥികളെയും പരിശീലകൻ അരുൺ ബോസിനെയും സ്കൂളിൽ അനുമോദിച്ചു. ചെയർമാൻ ഡോ. രാജു ഡേവിസ് പെരേപ്പാടൻ, ഡയറക്ടർ അന്ന ഗ്രേസ് രാജു, പ്രിൻസിപ്പൽ ഡോ. പി എൻ ഗോപകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home