ബിഎസ്‌എൻഎൽ കോ- ഓർഡിനേഷൻ ത്രിദിന ധർണ സമാപിച്ചു

ബിഎസ്‌എൻഎൽ കോ–ഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ത്രിദിന ധർണയുടെ സമാപനയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ഡേവീസ് ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
ബിഎസ്‌എൻഎൽ കോ- ഓർഡിനേഷൻ കമ്മിറ്റി ത്രിദിന ധർണ സമാപിച്ചു. ബിഎസ്‌എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കരാർ നടപ്പാക്കുക, പെൻഷൻ പരിഷ്‌കരണം നടത്തുക, പെർഷൻ വാലിഡേഷൻ നിയമം പിൻവലിക്കുക, കരാർ തൊഴിലാളികൾക്ക് മിനിമം വേതനം നടപ്പാക്കുക, ബിഎസ്എൻഎൽ സർവീസ് കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ നടപ്പാക്കുന്നതിനു വേണ്ടിയാണ് രാജ്യവ്യാപകമായി സമരം നടത്തുന്നത്. സമാപനയോഗം തൃശൂർ ബിഎസ്‌എൻഎൽ ജനറൽ മാനേജർ ഓഫീസ് പരിസരത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ഡേവിസ് ഉദ്ഘാടനം ചെയ്തു. എഐബിഡിപിഎ അസി. ജില്ലാ സെക്രട്ടറി പി പി ഫ്രാൻസിസ് അധ്യക്ഷനായി. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി കെ ആർ കൃഷ്ണദാസ്, സെൻട്രൽ ഗവ. പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി ശ്രീകുമാർ, എൻഎഫ്പിഇ അഖിലേന്ത്യാ അസി. സെക്രട്ടറി കെ കെ അതുൽ, കരാർ തൊഴിലാളി സംഘടന ഭാരവാഹി സി രതീഷ് ബാബു, ടി ഒ നിക്കോളാസ്, കെ വി വിജയൻ, കെ ഒ സൈമൺ എന്നിവർ സംസാരിച്ചു. 27ന് ട്വിറ്റർ കാമ്പെയിനും ആഗസ്ത് ഏഴിന് പാർലമെന്റ് മാർച്ചും നടത്തും.










0 comments