ad
Deshabhimani

പുസ്തകം പ്രകാശിപ്പിച്ചു

book
വെബ് ഡെസ്ക്

Published on Jun 02, 2025, 12:06 AM | 1 min read

തൃശൂർ

ആൻഡ്രൂ ബ്രൗൺ എഴുതി ഹെർബർട്ട് ആന്റണി വിവർത്തനം ചെയ്ത് കേരള സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ജെ ഡി ബർണൽ: മഹാശാസ്ത്രജ്ഞന്റെ ജീവിത കഥ എന്ന പുസ്തകം ഡോ. എം പി പരമേശ്വരൻ പ്രകാശിപ്പിച്ചു. ഡോ. എസ് ബിനി പുസ്തകം ഏറ്റുവാങ്ങി. അഖിലേന്ത്യാ ജനകീയ ശാസ്ത്രശൃംഖല മുൻ അധ്യക്ഷൻ ഡോ. സബ്യസാചി ചാറ്റർജി മുഖ്യപ്രഭാഷണം നടത്തി. ഡോ. കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷനായി. തൃശൂർ താലൂക്കിലെ 50 വായനശാലകൾക്ക് ഈ പുസ്തകം പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി കെ മീരഭായ് വിതരണം ചെയ്തു. സൗജന്യമായാണ് പുസ്തകം നൽകിയത്. ജില്ലാ പ്രസിഡന്റ് ഡോ. സി എൽ ജോഷി, ജില്ലാ സെക്രട്ടറി ടി വി രാജു, ജില്ലാ ശാസ്ത്രാവബോധസമിതി ചെയർമാൻ ഡോ. കെ കെ അബ്ദുള്ള, കൺവീനർ സി ബാലചന്ദ്രൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ കെ സീമ, തൃശൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ രാമചന്ദ്രൻ, വിവർത്തകൻ ഹെർബർട്ട് ആന്റണി എന്നിവർ സംസാരിച്ചു. കെ രേഷ്മ രാജൻ ശാസ്ത്ര​ഗീതം ആലപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home