അയ്യങ്കാളി ചരമദിനം ആചരിച്ചു

അയ്യങ്കാളി ചരമദിദിനത്തോടനുബന്ധിച്ച് പികെഎസ് ജില്ലാ കമ്മിറ്റി ഓഫിസിന് മുന്നിൽ ജില്ലാ സെക്രട്ടറി കെ വി രാജേഷ് പതാക ഉയർത്തുന്നു
തൃശൂർ
നവോത്ഥാന നായകൻ മഹാത്മ അയ്യങ്കാളിയുടെ 85–-ാം ചരമദിനത്തോടനുബന്ധിച്ച് പികെഎസിന്റെ നേതൃത്വത്തിൽ ജില്ലയിൽ അയ്യങ്കാളി ചിത്രത്തിൽ പുഷ്‌പാർച്ചനയും പതാക ഉയർത്തലും നടത്തി. ജില്ലയിലെ മുഴുവൻ യൂണിറ്റ്, ലോക്കൽ, ഏരിയ കേന്ദ്രങ്ങളിലും പുഷ്പാർച്ചനയും പതാക ഉയർത്തലും നടന്നു. ജില്ലാ കേന്ദ്രത്തിൽ ജില്ലാ സെക്രട്ടറി കെ വി രാജേഷും മണ്ണുത്തിയിൽ ജില്ലാ പ്രസിഡന്റ് ഡോ.എം കെ സുദർശനനും പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി കെ ശിവരാമൻ കൊടകരയിലും കെ എ വിശ്വംഭരൻ നാട്ടികയിലും കെ വി ഉണ്ണികൃഷ്ണൻ വെള്ളാങ്ങല്ലൂരും സി ഗോപദാസ് ചേലക്കരയിലും പതാക ഉയർത്തി. ജില്ലാ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ കെ എസ് സഹദേവൻ അധ്യക്ഷനായി. പി എ ലജുകുട്ടൻ, പി എസ് നാരായണൻകുട്ടി എന്നിവർ സംസാരിച്ചു.










0 comments