ad
Deshabhimani

കുറുനരിക്ക് 
പേവിഷബാധ 
സ്ഥിരീകരിച്ചു

.
വെബ് ഡെസ്ക്

Published on Jun 19, 2026, 12:21 AM | 1 min read

അന്നമനട

പാലിശേരിയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ചത്ത കുറുനരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഒരു കുട്ടിയുൾപ്പെടെ നാലുപേരെ കടിക്കുകയും തെരുവുനായ്ക്കളെ ആക്രമിക്കുകയും ചെയ്ത കുറുനരിയുടെ ജഡം മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധനയിലാണ് പേവിഷബാധയേറ്റതായി സ്ഥിരീകരിച്ചത്. തുടര്‍ന്ന് പഞ്ചായത്ത്‌ അംഗങ്ങളും ആരോഗ്യ വകുപ്പ് അധികൃതരും അടിയന്തരമായി ഇടപെട്ട് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. കുറുനരിയുടെ കടിയേറ്റവർക്ക് വാക്സിനേഷൻ നൽകി. കുറുനരിയെ ആക്രമിച്ച തെരുവുനായ്ക്കളെ പിടികൂടി വെറ്ററിനറി വകുപ്പിന്റെ നിരീക്ഷണത്തിൽ കൂട്ടിലടച്ചിരിക്കുകയാണ്. ഈ നായ്ക്കൾക്കും വാക്സിൻ നൽകിയിട്ടുണ്ട്. പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നിരീക്ഷണം തുടരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home