അസുരൻകുണ്ട് അണക്കെട്ട് ഇന്ന് തുറക്കും

തൃശൂർ
മുള്ളൂർക്കര അസുരൻകുണ്ട് ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ ബുധൻ രാവിലെ 10ന് ശേഷം തുറക്കാൻ കലക്ടർ ശിഖ സുരേന്ദ്രൻ നിർദേശം നൽകി. ഡാമിലെ ജലനിരപ്പ് 8.80 മീറ്ററായി ക്രമീകരിച്ച് അധികജലം ഘട്ടംഘട്ടമായി പുറത്തേക്ക് ഒഴുക്കും. വെള്ളം തുറന്നുവിടുന്നതോടെ മുള്ളൂർക്കര, ചേലക്കര, പാഞ്ഞാൾ പഞ്ചായത്തുകളിലെ പുതുപ്പാലം തോട്, കൂളിത്തോട് എന്നിവടങ്ങളിൽ ജലനിരപ്പ് പെട്ടെന്ന് ഉയരാനും വെള്ളക്കെട്ടിനും സാധ്യതയുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിനായി ക്യാമ്പുകൾ സജ്ജമാക്കാൻ തലപ്പിള്ളി തഹസിൽദാർ, എൽഎസ്ജിഡി ജോ. ഡയറക്ടർ എന്നിവർക്ക് നിർദേശം നൽകി. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മൈക്ക് അനൗൺസ്‌മെന്റ് വഴി മുന്നറിയിപ്പ് നൽകും.









0 comments