ad
Deshabhimani

വിവാഹ വാഗ്ദാനം നൽകി പീഡനം; പ്രതി അറസ്റ്റിൽ

.
വെബ് ഡെസ്ക്

Published on Jul 22, 2026, 12:32 AM | 1 min read

തൃശൂർ

യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും രണ്ടുലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി പുല്ലഴി ഒളരിക്കര സ്വദേശി പുതുശ്ശേരി വീട്ടിൽ പി എസ് സുബിൻ (38) നെ വിയ്യൂർ പൊലീസ് ബംഗളൂരുവിൽ നിന്ന്‌ അറസ്റ്റ് ചെയ്തു. 2024 ആഗസ്ത് മുതലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആർമി ഉദ്യോഗസ്ഥനായ പ്രതി യുവതിയെ ഫോൺ മുഖേന പരിചയപ്പെട്ട് തനിക്ക് ക്ഷേത്രമുണ്ടെന്നും പൂജയിലൂടെ ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റിതരാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം ചെയ്ത് പല സ്ഥലങ്ങളിലായി ലൈംഗികമായി പീഡിപ്പിക്കുകയും 2,08749രൂപ വാങ്ങി തിരികെ കൊടുക്കാതിരിക്കുകയുമായിരുന്നു. തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. ബംഗളൂരുവിലെത്തിയ അന്വേഷണ സംഘം ക്യാമ്പിൽ നിന്നും പ്രതിയെ അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home