വാടകയ്‌ക്ക് എടുത്ത കാറുമായി മുങ്ങിയ പ്രതിപിടിയിൽ

ചിറ്റിലപ്പിള്ളി
ചിറ്റിലപ്പിള്ളി സ്വദേശിയായ യുവാവിന്റെ കാർ വാടകയ്‌ക്കെടുത്ത് മുങ്ങിയ പ്രതി പിടിയിൽ. പഞ്ചിക്കൽ സ്വദേശി വെളുത്തു വീട്ടിൽ മഹേഷ്( 42 ) നെയാണ് പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. 2025 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. ഒരു മാസത്തേക്ക് കാർ ഉപയോഗിക്കാനാണെന്ന് പറഞ്ഞ് മഹേഷ് യുവാവിന്റെ പക്കൽ നിന്നും കാർ വാടകയ്‌ക്ക് എടുത്ത്, തിരികെ നൽകാതെ മുങ്ങുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ചാലക്കുടിയിൽ നിന്നും ഇയാളെ പിടികൂടി. ഇത്തരത്തിൽ 11 കേസുകളിൽ പ്രതിയാണെന്നും കാറുകൾ വാടകക്ക് എടുത്ത് മറിച്ചു വിൽക്കുകയാണ് പ്രതിയുടെ രീതിയെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ എസ്ഐ അശോകൻ, എഎസ്ഐ ജ്യോതിഷ്, സിപിഒ എസ് രജിത്ത്, സിപിഒ മാരായ ഷിജിൻ, കിരൺലാൽ ,അതുൽ എന്നിവരും ഉണ്ടായിരുന്നു.








0 comments