കാപ്പ ലംഘിച്ച പ്രതി അറസ്റ്റില്‍

ആദർശ്
കൊടകര
കാപ്പ ഉത്തരവ് ലംഘിച്ച പ്രതിയെ റൂറൽ എസ്‌പി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘം അറസ്റ്റ് ചെയ്തു. നെല്ലായി ആലത്തൂർ, കുറുവത്ത് വീട്ടിൽ ആദർശിനെ(24)യാണ് ആലത്തൂർ സാംബശിവ നഗറിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ ആറ് മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. ഇത് ലംഘിച്ച പ്രതി 22ന് തൃശൂർ ജില്ലയിൽ പ്രവേശിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാള്‍ക്കെതിരെ കൊടകര പൊലീസ് സ്റ്റേഷനിൽ ഒരു വധശ്രമവും രണ്ട് അടിപിടിയും സ്ത്രീയെ ആക്രമിച്ച കേസുകളുമടക്കം ആറ് ക്രിമിനൽ കേസുകളുണ്ട്.










0 comments