Deshabhimani

കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം

പൊറത്തുച്ചിറ മാലിന്യ മുക്തമാക്കണം

കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി പി കെ ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു

കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി പി കെ ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 15, 2026, 12:15 AM | 1 min read

ഇരിങ്ങാലക്കുട

പൊറത്തിശ്ശേരിയിലെ പൊറത്തുച്ചിറ മാലിന്യ വിമുക്തമാക്കാൻ നഗരസഭ അടിയന്തരനടപടി സ്വീകരിക്കണമെന്ന് കേരളകർഷക സംഘം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ടൗൺ ഹാൾ) ജില്ലാ സെക്രട്ടറി പി കെ ഡേവിസ് ഉദ്ഘാടനം ചെയ്തു. ടി എസ്‌ സജീവൻ, ലേഖ ഷാജൻ, എൻ കെ അരവിന്ദാക്ഷൻ എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ എം ബാലാജി സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി ടി ജി ശങ്കരനാരായണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ ജെ ജോൺസൺ കണക്കുകളും അവതരിപ്പിച്ചു. ജില്ലാ ട്രഷറർ ടി എ രാമകൃഷ്ണൻ, സിപിഐ എം ഏരിയ സെക്രട്ടറി വി എ മനോജ്‌ കുമാർ, ആർ എൽ ജീവൻലാൽ, ഡോ. കെ പി ജോർജ്‌ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി എസ്‌ സജീവൻ ( പ്രസിഡന്റ്‌ ) എം ബി രാജു, കെ വി ജിനരാജ ദാസ് (വൈസ് പ്രസിഡന്റുമാർ), ടി ജി ശങ്കരനാരായണൻ (സെക്രട്ടറി), എം നിഷാദ്, ലേഖ ഷാജൻ (ജോയിന്റ് സെക്രട്ടറിമാർ), ഡോ. കെ പി ജോർജ് (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home