ad
Deshabhimani

അങ്കണവാടി പ്രവേശനോത്സവം

ചിരിക്കിലുക്കവുമായി കുരുന്നുകൾ

കാളത്തോട്‌ ഡിവിഷനിലെ പറവട്ടാനി അങ്കണവാടിയിൽ പ്രവേശനോത്സവത്തിനെത്തിയ കുട്ടികൾ  സെൽഫി പോയിന്റിൽ ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്‌തപ്പോൾ

കാളത്തോട്‌ ഡിവിഷനിലെ പറവട്ടാനി അങ്കണവാടിയിൽ പ്രവേശനോത്സവത്തിനെത്തിയ കുട്ടികൾ സെൽഫി പോയിന്റിൽ ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്‌തപ്പോൾ

വെബ് ഡെസ്ക്

Published on May 31, 2026, 12:00 AM | 1 min read

തൃശൂർ

അങ്കണവാടി പ്രവേശനോത്സവത്തിന്‌ ചിരിക്കിലുക്കവുമായി കുരുന്നുകളെത്തി. മധുരവും പൂക്കളും കൈകളിൽ കിട്ടിയപ്പോൾ കുട്ടികൾക്ക്‌ ഏറെ സന്തോഷം. സെൽഫി പോയിന്റ്‌ ഒരുക്കിയും വന്യ മൃഗങ്ങളുടെ ഫോട്ടോ ഫ്രെയിം നടത്തിയും പ്രവേശനോത്സവം കുരുന്നുകൾ ആസ്വദിച്ചു. ഇനി ആടിയും പാടിയുമുള്ള ആഘോഷത്തിന്റെ ദിനങ്ങൾ. ജില്ലയിൽ മുഴുവൻ അങ്കണവാടികളിലും പ്രവേശനോത്സവം നടത്തി. പിരിഞ്ഞുപോകുന്ന കുട്ടികൾക്ക്‌ ഉപഹാരവും സർട്ടിഫിക്കറ്റും നൽകിയും പുതിയ കുട്ടികളെ വരവേറ്റുമാണ്‌ പ്രവേശനോത്സവം ഉത്സവമാക്കിയത്‌. കോർപറേഷൻ തല അങ്കണവാടി പ്രവേശനോത്സവം അയ്യന്തോളിൽ കലക്ടർ ശിഖ സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. ഡെപ്യൂട്ടി മേയർ എ പ്രസാദ്‌ അധ്യക്ഷനായി. കാളത്തോട്‌ ഡിവിഷനിലെ അഞ്ച്‌ അങ്കണവാടി പ്രവേശനോത്സവം പറവട്ടാനി മുനിസിപ്പൽ ക്വാർട്ടേഴ്‌സിന്‌ സമീപത്തെ അങ്കണവാടിയിൽ ക‍ൗൺസിലർ എം എൽ റോസി ഉദ്‌ഘാടനം ചെയ്‌തു. ടി എം റോയ്‌ അധ്യക്ഷനായി. അങ്കണവാടി അധ്യാപികമാരായ പി ജി പ്രേമ, മിഥുൻ പിങ്കി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home