ad
Deshabhimani

അങ്കണവാടി ഭക്ഷണ മെനു ഉദ്ഘാടനം

പരിഷ്കരിച്ച ഭക്ഷണ മെനുവിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം അന്നമനട മേലഡൂരിലെ  അങ്കണവാടിയിൽ 
പഞ്ചായത്ത് പ്രസിഡന്റ് പി വി  വിനോദ്  നിർവഹിക്കുന്നു

പരിഷ്കരിച്ച ഭക്ഷണ മെനുവിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം അന്നമനട മേലഡൂരിലെ അങ്കണവാടിയിൽ 
പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Sep 09, 2025, 12:24 AM | 1 min read


അന്നമനട

അന്നമനടയിലെ അങ്കണവാടികളിൽ ഇനിമുതൽ കുഞ്ഞുങ്ങൾക്ക് പുലാവ്, എഗ് ബിരിയാണി, റാഗി അട, നുറുക്ക് പുലാവ് തുടങ്ങി സ്വാദിഷ്ടവും പോഷകസമൃദ്ധവുമായ വിഭവങ്ങൾ ലഭ്യമാകും. വനിത ശിശു വികസന വകുപ്പ് നട‍‍പ്പാക്കിയ പരിഷ്കരിച്ച ഭക്ഷണ മെനുവിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം മേലഡൂർ 110–-ാം നമ്പർ അങ്കണവാടിയിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിന്ധു ജയൻ അധ്യക്ഷയായി. ടി കെ സതീശൻ, മഞ്ജു സതീശൻ, സുനിത സജീവൻ, കൃഷ്ണകുമാർ, ടെസ്സി ടൈറ്റസ്, ബിജി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പരിഷ്കരിച്ച മെനുവിലെ 22ലേറെ വിഭവങ്ങൾ അങ്കണവാടി പ്രവർത്തകർ തയ്യാറാക്കി പ്രദർശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home