Deshabhimani

വിരിഞ്ഞൂ, അറിവിന്റെ 
പുതുനാന്പുകൾ

...
avatar
കെ എൻ സനിൽ ​

Published on Oct 11, 2026, 12:54 AM | 1 min read


തൃശൂർ

വിജ്ഞാനത്തിന്റെ പുതുനാന്പുകൾ തേടി അവർ വീണ്ടും അക്ഷരമുറ്റത്തെത്തി. ക്ലാസ്‌ മുറികൾക്കപ്പുറം പ്രപഞ്ച വിജ്ഞാനം തേടി അവർ പറന്നുയർന്നു. അറിവിന്റെ ചെറുകണങ്ങൾ നുകർന്നുള്ള യാത്രയുടെ പതിനഞ്ചാം പതിപ്പും പുത്തൻ അനുഭവങ്ങളുടെ സർഗവേദിയായി. അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിന്റെ ഉപജില്ലാതല മത്സരങ്ങൾ വിജ്ഞാനാന്വേഷണത്തിന്റെ ജീവസ്സുറ്റ വേദിയായി. മത്സരങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം ചാലക്കുടി ഉപജില്ലയിലെ കൊടകര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. ഡോ. പി സരിൻ ഉദ്‌ഘാടനം ചെയ്‌തു. കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി സാജൻ ഇഗ്‌നേഷ്യസ്‌, കൊടകര ഫാർമേഴ്‌സ്‌ ബാങ്ക്‌ പ്രസിഡന്റ്‌ കെ സി ജെയിംസ്‌, കൊടകര പഞ്ചായത്തംഗം സി എം ബബീഷ്‌, ദേശാഭിമാനി യൂണിറ്റ്‌ മാനേജർ ആർ പ്രസാദ്‌, അക്ഷരമുറ്റം ജില്ലാ കോ–ഓർഡിനേറ്റർ ടോം പനയ്‌ക്കൽ‍, ദേശാഭിമാനി ബ്യൂറോചീഫ്‌ കെ എൻ സനിൽ, സർക്കുലേഷൻ മാനേജർ കെ ആർ ദാസ്‌, അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ സബ്‌ജല്ലാ കൺവീനർ പി എസ്‌ ശ്രീമോൾ, ഇ കെ അനൂപ്‌ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അശ്വതി വിബി ഉദ്‌ഘാടനം ചെയ്‌തു. ദേശാഭിമാനി സർക്കുലേഷൻ മാനേജർ കെ ആർ ദാസ്‌ അധ്യക്ഷനായി. കെഎസ്‌ടിഎ സബ്‌ജില്ലാ സെക്രട്ടറി എ ബി ദിവ്യ, കൊടകര ഗവ.ഗേൾസ്‌ എച്ച്‌എസ്‌എസ്‌ പ്രിൻസിപ്പൽ താജുദ്ദീൻ അധ്യക്ഷനായി. അക്ഷരമുറ്റം ഉപജില്ലാ ചുമതലക്കാരായ എ വി ശ്രീകുമാർ, കെ ജെ ലിജോ എന്നിവർ സംസാരിച്ചു. ഉപജില്ലാതല മത്സരവിജയികൾക്ക്‌ സർട്ടിഫിക്കറ്റും മൊമെന്റോയും ക്യാഷ്‌ പ്രൈസും സമ്മാനിച്ചു. ഒന്നാം സ്ഥാനക്കാർക്ക്‌ 1000 രൂപയും രണ്ടാം സ്ഥാനക്കാർക്ക്‌ 500 രൂപയുമാണ്‌ ക്യാഷ്‌ പ്രൈസ്‌. ക്വിസ്‌ മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാരും പ്രസംഗമത്സരത്തിലെ ഒന്നാം സ്ഥാനക്കാരും 25 ന്‌ നടക്കുന്ന ജില്ലാതല മത്സരത്തിൽ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home