ad
Deshabhimani

പി കെ കുഞ്ഞച്ചന്റെ സ്മരണ പുതുക്കി

പി കെ കുഞ്ഞച്ചൻ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് കെഎസ്‌കെടിയു  ജില്ലാ സെക്രട്ടറി ടി കെ വാസു പതാക ഉയർത്തുന്നു

പി കെ കുഞ്ഞച്ചൻ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ടി കെ വാസു പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Jun 15, 2026, 12:00 AM | 1 min read

തൃശൂർ

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായിരുന്ന പി കെ കുഞ്ഞച്ചന്റെ 35–-ാം ചരമ വാർഷികദിനം കെഎസ്‌കെടിയു നേതൃത്വത്തിൽ ആചരിച്ചു. യൂണിറ്റ്, വില്ലേജ്‌ കേന്ദ്രങ്ങളിൽ പ്രഭാതഭേരിയോടെ പതാക ഉയർത്തി പുഷ്‌പാർച്ചന നടത്തി. ഏരിയ കേന്ദ്രങ്ങളിൽ അനുസ്മരണ യോഗങ്ങളും സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ടി കെ വാസു പതാക ഉയർത്തി. തുടർന്ന്‌ തൃശൂർ ഏരിയ അനുസ്മരണ യോഗം ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ ബി എൽ ബാബു അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ എം കെ പ്രഭാകരൻ ഒല്ലൂരിലും ട്രഷറർ വർഗീസ് കണ്ടംകുളത്തി മണ്ണുത്തിയിലും അനുസ്മരണ യോഗം ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ എസ്‌ ദിനകരൻ നാട്ടികയിലും പി മോഹൻദാസ് വടക്കാഞ്ചേരിയിലും - വള്ളത്തോൾ നഗറിലും കെ എ വിശ്വംഭരൻ മണലൂരിലും കെ ജെ ഡിക്സൺ ഇരിങ്ങാലക്കുടയിലും അനുസ്മരണ യോഗങ്ങൾ ഉദ്‌ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ കെ എം അഷറഫ്‌ പുഴയ്‌ക്കലിലും പി എസ്‌ വിനയൻ ചേർപ്പിലും മല്ലിക ചാത്തുക്കുട്ടി മാളയിലും എം ബി പ്രവീൺ ചാവക്കാട്ടും സിന്ധു സുബ്രഹ്മണ്യൻ ചാലക്കുടിയിലും സിജി മോഹൻദാസ് കൊടുങ്ങല്ലൂരിലും അനുസ്മരണ യോഗങ്ങൾ ഉദ്‌ഘാടനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home