Deshabhimani

നടുങ്ങി പനന്പിക്കുന്ന്‌

ദേശീയപാതയിൽ ലോറിയുടെ പിന്നിൽ ഇടിച്ച്  തകർന്ന കാറിന്റെ ഭാഗങ്ങൾ ലോറിയുടെ അടിയിലേക്ക്‌ വീണ്‌ കിടക്കുന്നു

ദേശീയപാതയിൽ ലോറിയുടെ പിന്നിൽ ഇടിച്ച് തകർന്ന കാറിന്റെ ഭാഗങ്ങൾ ലോറിയുടെ അടിയിലേക്ക്‌ വീണ്‌ കിടക്കുന്നു

avatar
കെ എൻ സനിൽ ​

Published on Sep 06, 2026, 12:32 AM | 1 min read

കയ്‌പമംഗലം

റോഡിലും ഡിവൈഡറിലും ഉണങ്ങി കട്ടപിടിച്ച ചോര. ചിതറിത്തെറിച്ച വസ്‌ത്രങ്ങൾ... കോളേജിലെ ഐഡി കാർഡുകൾ.... കണ്ണീരണിയിക്കുന്നതാണ്‌ പനന്പിക്കുന്നിലെ കാഴ്‌ചകൾ. വെള്ളിയാഴ്‌ച രാത്രി ദേശീയ പാത 66ൽ കയ്‌പമംഗലം പനന്പിക്കുന്നിലുണ്ടായ അപകടത്തിന്റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല. ദേശീയ പാത നിർമാണം നടക്കുന്ന പ്രദേശത്തെ അശാസ്‌ത്രീയ പാർക്കിങ്ങും സുരക്ഷാ മുൻകരുതലുകളില്ലാത്ത നിർമാണപ്രവൃത്തികളുമാണ്‌ എട്ട്‌ ചെറുപ്പക്കാരുടെ ജീവനെടുത്തത്‌. അപകടം നടന്ന സ്ഥലത്തെ കാഴ്‌ചകൾ ഹൃദയഭേദകമായിരുന്നുവെന്ന്‌ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയ നാട്ടുകാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഏഴുപേരും തൽക്ഷണം മരിച്ചുവെന്നും ഒരാൾക്ക്‌ ചെറിയ അനക്കമുണ്ടായിരുന്നുവെന്നും പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച ആംബുലൻസ്‌ ഡ്രൈവർമാർ പറഞ്ഞു. വണ്ടിയിലുണ്ടായിരുന്നവരുടെ ശരീരങ്ങൾ ചിതറിയ നിലയിലായിരുന്നു. തകർന്ന കാർ വെട്ടിപ്പൊളിച്ചാണ്‌ അകത്ത്‌ കുടുങ്ങിയവരെ പുറത്തെടുത്തത്‌. വിദ്യാർഥികൾ സഞ്ചരിച്ച കാർ പകുതിയോളം ലോറിക്കടിയിലേക്ക്‌ കയറിപ്പോയി. കാറിന്റെ എയർബാഗുൾപ്പെടെ പൊട്ടിത്തകർന്ന നിലയിലാണ്‌. കാർബാറ്ററി ദൂരേക്ക്‌ തെറിച്ചുപോയി. ഡോറുകൾ ഉ‍ൗരിത്തെറിച്ച നിലയിലാണ്‌. ശബ്ദംകേട്ട്‌ ഓടിക്കൂടിയ നാട്ടുകാരാണ്‌ പൊലീസിനെയും ഫയർ ഫോഴ്‌സിനെയും വിവരമറിയിച്ചത്‌. പത്തോളം ആംബുലൻസുകളും അടിയന്തര സേവനത്തിനായി പാഞ്ഞെത്തി. പ്രധാന റോഡ്‌ മുന്നറിയിപ്പില്ലാതെ അടച്ച്‌ വാഹനങ്ങൾ വഴിതിരിച്ചുവിട്ടതാണ്‌ അപകടത്തിന്‌ വഴിവച്ചതെന്നാണ്‌ നിഗമനം. പ്രധാനവഴി അടച്ചുകെട്ടിയസ്ഥലത്ത്‌ മുന്നറിയിപ്പോ സിഗ്‌നലുകളോ ഇല്ലാതെ ചരക്കുവാഹനങ്ങൾ പാർക്ക്‌ ചെയ്‌തത്‌ അപകടത്തിലേക്ക്‌ നയിച്ചുവെന്നാണ്‌ കരുതുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home