ad
Deshabhimani

3.56ലക്ഷം പാഠപുസ്തകങ്ങള്‍ ജില്ലയിലെത്തി

text
avatar
സ്വന്തം ലേഖിക

Published on Feb 03, 2026, 01:15 AM | 1 min read

തൃശൂര്‍

അടുത്ത അധ്യയനവര്‍ഷം ആരംഭിക്കാന്‍ ഇനിയും നാലുമാസം ബാക്കി നില്‍ക്കേ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ വിതരണം ചെയ്യാനുള്ള പാഠപുസ്തകങ്ങള്‍ ജില്ലയിലെ ഡിപ്പോയില്‍ എത്തിത്തുടങ്ങി. നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലെ പുസ്തകങ്ങളാണെത്തിയിരിക്കുന്നത്. കാക്കനാട് ഗവ. പ്രസില്‍ നിന്ന് കഴിഞ്ഞമാസം 13നാണ് ആദ്യ ലോഡ് പുസ്തകങ്ങളെത്തിയത്. ഇതുവരെ 3,56,489 പാഠപുസ്തകങ്ങളെത്തിയിട്ടുണ്ട്.

തൃശൂര്‍ വിദ്യാഭ്യാസ ജില്ലയ്ക്ക് 11,98,103 പാഠപുസ്തകങ്ങളാണ് ആവശ്യം. ഇതില്‍ 7,60,099 എണ്ണം ഒന്നാം വോളിയവും 4,38,004 എണ്ണം രണ്ടാം വോളിയവുമാണ്. ഇരിങ്ങാലക്കുടയ്ക്ക് 12,88,769 പാഠപുസ്തകങ്ങളാണ് വേണ്ടത്. ഇതില്‍ 8,18,849 എണ്ണം ഒന്നാം വോളിയവും 4,69,920 എണ്ണം രണ്ടാം വോളിയവുമാണ്. ചാവക്കാടിന് 19,28,458 പാഠപുസ്തകങ്ങളാണ് ആവശ്യം. ഇതില്‍ 12,30,728 എണ്ണം ഒന്നാം വോളിയവും 6,97,730 എണ്ണം രണ്ടാം വോളിയവുമാണ്. ഈ മാസം അവസാനത്തോടെ മുഴുവന്‍ പാഠപുസ്തകങ്ങളും ഡിപ്പോയിലെത്തും.

കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖേനയാണ് സ്കൂളുകളിലെ സൊസൈറ്റികളിലേക്കെത്തിക്കുന്നത്. ജില്ലയില്‍ 219 സ്കൂള്‍ സൊസൈറ്റികളാണുള്ളത്. ഇവിടെ നിന്നാണ് വിവിധ സ്കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. വിതരണം ആരംഭിച്ചാല്‍ തീരുന്ന മുറയ്ക്ക് പാഠപുസ്തകങ്ങള്‍ കാക്കനാട് ഗവ. പ്രസില്‍ നിന്ന് ഡിപ്പോയിലെത്തും. ഡിപ്പോയില്‍ എത്തിയ പുസ്തകങ്ങള്‍ തരംതിരിച്ച് കെട്ടാക്കി ഓരോ സ്കൂളിന്റെയും പേരെഴുതിയ ലേബല്‍ പതിപ്പിച്ചാണ് വിതരണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home