Deshabhimani

അനധികൃത ടോൾ പിരിവിനെതിരെ ജനമുന്നേറ്റം

നാട്ടിക ടോൾ പ്ലാസ 
രാപകൽ സമരം സമാപിച്ചു

വെബ് ഡെസ്ക്

Published on Oct 17, 2026, 12:45 AM | 1 min read

നാട്ടിക

ദേശീയപാത അതോറിറ്റി അധികൃതർക്ക് മുന്നറിയിപ്പായി എൽഡിഎഫ് നാട്ടിക ടോൾ പ്ലാസ രാപകൽ സമരം സമാപിച്ചു. വ്യാഴം വൈകിട്ട് ആറുമുതൽ ആയിരങ്ങളാണ് സമരത്തിൽ അണിനിരന്നത്. ദേശീയപാത 66ലെ നിർമാണ പ്രവൃത്തി പൂർത്തിയാക്കാതെയുള്ള ടോൾ പിരിവ് അവസാനിപ്പിക്കുക, തദ്ദേശവാസികൾക്ക് ടോൾ സൗജന്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ നാട്ടിക ടോൾ പ്ലാസക്ക് മുന്നിൽ രാപകൽ സമരം നടത്തിയത്‌. വെള്ളി രാവിലെ 10ന്‌ സിപിഐ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ സമാപന സമ്മേളനം ഉദ്ഘാടനംചെയ്തു. മണ്ഡലം സെക്രട്ടറി കെ എം കിഷോർ കുമാർ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി വി ഹരിദാസ്, സിപിഐ ജില്ലാ എക്‌സി. അംഗം കെ പി സന്ദീപ്, സിപിഐ എം നാട്ടിക ഏരിയ സെക്രട്ടറി എം എ ഹാരിസ് ബാബു, ചേർപ്പ് ഏരിയ സെക്രട്ടറി എ എസ് ദിനകരൻ, അഡ്വ. വി കെ ജ്യോതി പ്രകാശ്, യു കെ ഗോപാലൻ, കെ എ വിശ്വംഭരൻ, കെ ആർ സീത, ടി എസ് മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു. പാട്ടും കവിതയുമായി പ്രവർത്തകർ സമരവേദി സജീവമാക്കി. വിപ്ലവഗാനങ്ങളും സിനിമാ–നാടക ഗാനങ്ങളും ഉൾപ്പെടെ ആലപിച്ചു. കഴിഞ്ഞ 8 മുതൽ നാട്ടികയിൽ ടോൾ പിരിവ് നടത്താൻ ദേശീയപാത അധികൃതർ തീരുമാനിക്കുകയായിരുന്നു. എൽഡിഎഫ-്‌ പ്രതിഷേധത്തെത്തുടർന്ന് ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചങ്കിലും ശനിയാഴ്ച രാവിലെ വീണ്ടും ആരംഭിക്കുകയായിരുന്നു. തുടർ സമരത്തിന്റെ ഭാഗമായി ശനി വൈകിട്ട് 3ന് തൃപ്രയാർ ബസ് സ്റ്റാൻഡ്‌ പരിസരത്ത് നിന്ന് നാട്ടിക ടോൾ പ്ലാസയിലേക്ക് എൽഡിഎഫ്‌ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിക്കും. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ബാലാജി ഉദ്ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home