ad
Deshabhimani

ആലപ്പാട്ടച്ചനെ അനുസ്മരിച്ചു

വെബ് ഡെസ്ക്

Published on Apr 14, 2026, 12:50 AM | 1 min read

തൃശൂര്‍

ജൂബിലി മിഷൻ മെഡിക്കൽ കോളേജ് സ്ഥാപക ഡയറക്ടറായിരുന്ന ഡോ. ഫ്രാൻസിസ് ആലപ്പാട്ടച്ചനെ അനുസ്മരിച്ചു. പരിപാടിയില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖരും സഹപ്രവർത്തകരും വിദ്യാർഥികളും പങ്കെടുത്തു. ചടങ്ങില്‍ മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷനായി. മന്ത്രി കെ രാജൻ മുഖ്യഅനുസ്മരണപ്രഭാഷണം നടത്തി. മാർ ടോണി നീലങ്കാവിൽ, സി ബാലചന്ദ്രൻ എംഎൽഎ, മേയർ ഡോ. നിജി ജസ്റ്റിൻ, ഫ്ലോറ ഗ്രൂപ്പ് ചെയർമാൻ വി എ ഹസ്സൻ, മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വി പി നന്ദകുമാർ, പുളിമൂട്ടിൽ സിൽക്ക്സ് എംഡി എബ്രഹാം ചാക്കോ, ജൂബിലി ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, ജൂബിലി മെഡിക്കൽ കോളേജ് പ്രിൻസിപ്പല്‍ ഡോ. എം എ ആൻഡ്രൂസ്, ജൂബിലി ഫ്രറ്റേണിറ്റി പ്രസിഡന്റ് സോളി തോമസ്, എ വി ഫ്രാൻസിസ്, ടി എസ് പട്ടാഭിരാമൻ, ജോസ് ആലുക്കാസ്, ജോയ് ആലുക്കാസ്, രാജൻ പല്ലൻ, സേവി തെക്കത്ത്, കൗൺസിലർ ബൈജു വർഗീസ്, ബാച്ച് മേറ്റ്സ്, കുടുംബാംഗങ്ങൾ തുടങ്ങിയവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home