ad
Deshabhimani

ബോണസും ഓണക്കിറ്റും വിതരണം ചെയ്തു

അന്നമനട പഞ്ചായത്തിലെ ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന ഉത്സവബത്ത‌ വിതരണയോഗം  പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് ഉദ്ഘാടനം ചെയ്യുന്നു

അന്നമനട പഞ്ചായത്തിലെ ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന ഉത്സവബത്ത‌ വിതരണയോഗം പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 05, 2025, 12:06 AM | 1 min read

അന്നമനട

അന്നമനട പഞ്ചായത്തിലെ ഹരിത കർമസേനാംഗങ്ങൾക്ക് 5000 രൂപ വീതം ഉത്സവബത്ത‌ നൽകി. കൂടാതെ അർഹരായ കുടുംബങ്ങൾക്ക് ഓണക്കിറ്റും വിതരണം ചെയ്തു. വിതരണയോഗം പഞ്ചായത്ത് പ്രസിഡന്റ്‌ പി വി വിനോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ സിന്ധു ജയൻ അധ്യക്ഷയായി. മഞ്ജു സതീശൻ, കെ എ ബൈജു, കെ കെ രവി നമ്പൂതിരി, ജോബി ശിവൻ, പഞ്ചായത്ത് സെക്രട്ടറി ഉഷാദേവി, അസി. സെക്രട്ടറി ഷൈനി, കൺസോർഷ്യം പ്രസിഡന്റ്‌ രമ്യ, സെക്രട്ടറി മിനി സത്യൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home