ad
Deshabhimani

പലസ്തീന്‌ സിഐടിയു ഐക്യദാർഢ്യം

വേൾഡ്‌ ഫെഡറേഷൻ ട്രേഡ്‌ യൂണിയന്റെ നേതൃത്വത്തിൽ നടന്ന പലസ്‌ത‍ീൻ ഐക്യദാർഢ്യം  സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ ഉദ്‌ഘാടനം ചെയ്യുന്നു

വേൾഡ്‌ ഫെഡറേഷൻ ട്രേഡ്‌ യൂണിയന്റെ നേതൃത്വത്തിൽ നടന്ന പലസ്‌ത‍ീൻ ഐക്യദാർഢ്യം സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 04, 2025, 12:10 AM | 1 min read


തൃശൂർ ‘

വേണ്ടത് യുദ്ധമല്ല സമാധാനമാണ്’ എന്ന സന്ദേശമുയർത്തി ഡബ്ല്യുടിയു 80–ാം വാര്‍ഷിക ദിനത്തിന്റെ ഭാഗമായി പലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം നടത്തി. സിഐടിയു ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ നടന്ന സംഗമം സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്‌തു. സിഐടിയു കേന്ദ്ര വര്‍ക്കിങ്‌ കമ്മിറ്റി അംഗം പി കെ ഷാജന്‍ അധ്യക്ഷനായി. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം കെ കണ്ണൻ, സംസ്ഥാന സെക്രട്ടറി കെ കെ പ്രസന്നകുമാരി, ജില്ലാ സെക്രട്ടറി ടി സുധാകരൻ, ജില്ലാ ട്രഷറര്‍ ലത ചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം എ സിയാവുദ്ദീൻ, ഇ നന്ദകുമാർ (എഫ്‌എസ്‌ഇടിഒ), പി ബി ഹരിലാൽ (എൻജിഒ), സാജൻ ഇഗ്നേഷ്യസ് (കെഎസ്‌ടിഎ), സുരേഷ് (കെജിഒഎ), പി എച്ച് വിനീത (ബിഇഎഫ്‌ഐ) എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home