ad
Deshabhimani

ഇത് ബൊമ്മക്കൊലുകളുടെ ലോകം

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൂങ്കുന്നം പുഷ്‌പഗിരിയിൽ ബൊമ്മക്കൊലു ഒരുക്കുന്നു

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൂങ്കുന്നം പുഷ്‌പഗിരിയിൽ ബൊമ്മക്കൊലു ഒരുക്കുന്നു

വെബ് ഡെസ്ക്

Published on Sep 23, 2025, 12:33 AM | 1 min read

തൃശൂര്‍

നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് പൂങ്കുന്നം പുഷ്പഗിരി അഗ്രഹാരത്തില്‍ പാരമ്പര്യത്തനിമയില്‍ സമൂഹബൊമ്മക്കൊലു ഒരുക്കി. നവരാത്രിക്കാലങ്ങളില്‍ തമിഴ് ബ്രാഹ്മണ ഗൃഹങ്ങളില്‍ ബൊമ്മക്കൊലു ഒരുക്കുന്നത് പതിവായിരുന്നു. കൂട്ടുകുടുംബ വ്യവസ്ഥിതി ഇല്ലാതായതും മറ്റുപ്രായോഗിക ബുദ്ധിമുട്ടുകളും കാരണം ബൊമ്മക്കൊലു വീടുകളില്‍ ഒരുക്കുന്നത് കുറഞ്ഞു. ഇതിന് പരിഹാരമായി 27 വര്‍ഷം മുമ്പാണ് സമൂഹ ബൊമ്മക്കൊലു എന്ന ആശയം ജനിച്ചത്. സമൂഹബൊമ്മക്കൊലു പ്രദര്‍ശനം വിജയദശമി വരെ തുടരും. വൈകിട്ട് 5.30മുതല്‍ രാത്രി എട്ടുവരെയാണ് പ്രദര്‍ശനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home