ad
Deshabhimani

അങ്കണവാടി നിർമാണത്തിന്‌ തുടക്കം

കാറളം സൗപർണിക അങ്കണവാടി കെട്ടിട നിർമ്മാണം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

കാറളം സൗപർണിക അങ്കണവാടി കെട്ടിട നിർമ്മാണം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 31, 2025, 12:49 AM | 1 min read

കാറളം

കാറളം പഞ്ചായത്ത് എട്ടാം വാർഡിലെ സൗപർണിക അങ്കണവാടി കെട്ടിട നിർമാണം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്. ​പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷയായി. ഇരിങ്ങാലക്കുട ബ്ലോക്ക്‌ പ്രസിഡന്റ്‌ ലളിത ബാലൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് രമേഷ്, വാർഡ് അംഗം വൃന്ദ അജിത്ത് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ മാലാന്ത്ര, ബ്ലോക്ക് അംഗം മോഹനൻ വലിയാട്ടിൽ, അമ്പിളി റെനിൽ, ബീന സുബ്രഹ്മണ്യൻ, സീമ പ്രേംരാജ്, ഐസിഡിഎസ് സൂപ്പർവൈസർ ടി എസ് ധന്യ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home