ad
Deshabhimani

ബിഷപ് മാർ ജേക്കബ് തൂങ്കുഴിയുടെ നിര്യാണം

ബിഷപ്‌ ഹ‍ൗസിലെത്തി അനുശോചനം രേഖപ്പെടുത്തി എം വി ഗോവിന്ദൻ

തൃശൂർ ബിഷപ് ഹൗസിൽ എത്തിയ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അന്തരിച്ച ആർച്ച്‌ ബിഷപ് 
മാർ ജേക്കബ്‌ തൂങ്കുഴിയുടെ ഛായാചിത്രത്തിനുമുന്നിൽ അന്ത്യാഞ്ജലി അർപ്പിക്കുന്നു

തൃശൂർ ബിഷപ് ഹൗസിൽ എത്തിയ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അന്തരിച്ച ആർച്ച്‌ ബിഷപ് 
മാർ ജേക്കബ്‌ തൂങ്കുഴിയുടെ ഛായാചിത്രത്തിനുമുന്നിൽ അന്ത്യാഞ്ജലി അർപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Sep 23, 2025, 11:50 PM | 1 min read


തൃശൂർ

അന്തരിച്ച ബിഷപ് മാർ ജേക്കബ് തൂങ്കുഴിക്ക്‌ തൃശൂർ ബിഷപ്‌ ഹ‍ൗസിലെത്തി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനുശോചനം രേഖപ്പെടുത്തി. തൂങ്കുഴിയുടെ ഛായാചിത്രത്തിന്‌ മുന്നിൽ പൂക്കൾ അർപ്പിച്ചു. ആർച്ച്‌ ബിഷപ്‌ മാർ ആൻഡ്രൂഷ്‌ താഴത്തിന്റെ നേതൃത്വത്തിൽ പുരോഹിതർ എം വി ഗോവിന്ദനെ ബിഷപ്‌ ഹ‍ൗസിൽ സ്വീകരിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ, തൃശൂർ ഏരിയ സെക്രട്ടറി അനൂപ്‌ ഡേവിസ്‌ കാട എന്നിവരും ഒപ്പമുണ്ടായിരുന്നു. ​സർക്കാരിന്‌ നന്ദി തൃശൂർ മാർ ജേക്കബ്‌ തൂങ്കുഴിയുടെ സംസ്‌കാരചടങ്ങുകൾ നല്ല രീതിയിൽ നടത്താനായി സർക്കാരിന്റെ പിന്തുണ ലഭിച്ചുവെന്നും അതിൽ നന്ദിയുണ്ടെന്നും ആർച്ച്‌ ബിഷപ്‌ മാർ ആൻഡ്രൂസ്‌ താഴത്ത്‌. വിലാപയാത്രയും കോഴിക്കോട്ടെ ചടങ്ങുകളും ഉദ്ദേശിച്ചതുപോലെ കൃത്യമായി നടത്താൻ സർക്കാരിന്റെയും പൊലീസിന്റെയും സഹായം ഉണ്ടായി. ഗാർഡ്‌ ഓഫ്‌ ഓണറടക്കം തൂങ്കുഴിക്ക്‌ വലിയ ആദരം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home