ad
Deshabhimani

പച്ചത്തുരുത്ത്‌ ജില്ലാതല അവാർഡ്‌ പ്രഖ്യാപിച്ചു

കലാലയങ്ങളിൽ ശ്രീകൃഷ്ണയ്ക്ക് ഒന്നാം സ്ഥാനം

ശ്രീകൃഷണ കോളേജിൽ ഒരുക്കിയിട്ടുള്ള പച്ചത്തുരുത്ത്‌

ശ്രീകൃഷണ കോളേജിൽ ഒരുക്കിയിട്ടുള്ള പച്ചത്തുരുത്ത്‌

avatar
സ്വന്തം ലേഖകന്‍

Published on Sep 13, 2025, 12:02 AM | 1 min read


തൃശൂർ

ജില്ലയിലെ മികച്ച പച്ചതുരുത്തുകളിൽ കലാലയ വിഭാഗത്തിൽ ശ്രീകൃഷ്ണ കോളേജിന്‌ ഒന്നാം സ്ഥാനം.  പനമ്പിള്ളി മെമ്മോറിയൽ ഗവ. കോളേജിനാണ്‌ രണ്ടാം സ്ഥാനം. സ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം വരടിയം ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്കൂളിനും, രണ്ടാം സ്ഥാനം കൊടുങ്ങല്ലൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂളിനുമാണ്‌. തദ്ദേശ വിഭാഗത്തിൽ വരവൂർ പഞ്ചായത്തിലെ കോഴിക്കോട്ടുകുളം പച്ചത്തുരുത്ത് ഒന്നാമത്ത്‌ എത്തി. രണ്ടാം സ്ഥാനം എളവള്ളി പഞ്ചായത്തിലെ കുളവെട്ടിയും, മൂന്നാമത്ത്‌ മാടക്കത്തറ പഞ്ചായത്തിലെ നിദ്രാലയം പച്ചത്തുരുത്തത്തിനും മുരിയാട് പഞ്ചായത്തിലെ മുരിയാട് പച്ചത്തുരുത്തിനും ലഭിച്ചു. കാവുകളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം എസ്എൻ പുരം പഞ്ചായത്തിലെ ശംഖുകുളങ്ങരക്കാവ് പച്ചത്തുരുത്തിനാണ്‌. മറ്റുസ്ഥാപന വിഭാഗത്തിൽ ഒന്നാം സ്ഥാനം കൊരട്ടി പഞ്ചായത്തിലെ ഗാന്ധിഗ്രാമത്തിനാണ്‌. പുരസ്‌കാര വിതരണം 16ന് തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കോളേജിലൊരു 
ബയോഡൈവേഴ്‌സിറ്റി പാർക്ക്‌ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ തരിശായി കിടന്നിരുന്ന ഭൂമി ഇന്ന്‌ ബയോഡൈവേഴ്‌സിറ്റി പാർക്കാണ്‌. 30 സെന്റിലാണ്‌ പച്ചതുരുത്ത്‌ പദ്ധതി ഒരുക്കിയത്‌. പച്ചത്തുരുത്തിനോടു ചേർന്ന് മനോഹരമായ ശലഭോദ്യാനവുമുണ്ട്. പച്ചത്തുരുത്തിനു ചുറ്റും നടപ്പാതയുണ്ട്‌. ഇതിലൂടെ നടന്ന്‌ ഇവിടെത്തെ കാഴ്‌ചകൾ ആസ്വദിക്കാം. ഇവിടെ ബ്രയോഫൈറ്റ്‌സ് മുതൽ സപുഷ്പികൾ വരെ അടങ്ങിയിട്ടുള്ള സസ്യവൈവിധ്യമുണ്ട്. വലിയ വൃക്ഷങ്ങൾ, ഫലവൃക്ഷങ്ങൾ, പൂച്ചെടികൾ, വള്ളിച്ചെടികൾ,  കുറ്റിച്ചെടികൾ കൂടാതെ മുക്കുറ്റി, ചെറൂള, മുയൽച്ചെവിയൻ, കുപ്പമേനി തുടങ്ങിയ ഔഷധികളും, വേപ്പ്, അശോകം, കടമ്പ് തുടങ്ങിയ ഔഷധഗുണങ്ങളുള്ള മരങ്ങളും പച്ചത്തുരുത്തിലുണ്ട്. കരിമ്പനയും, അപൂർവയിനം പനകളും ഇവിടെയുണ്ട്‌. പച്ചത്തുരുത്ത് പലജാതി  ചിത്രശലഭങ്ങൾക്കും പക്ഷികൾക്കും ഇപ്പോൾ ആവാസകേന്ദ്രമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home