കുളിർമയേകുന്ന നിദ്രാലയം

മാടക്കത്തറിൽ ഒരുക്കിയിട്ടുള്ളത് നിദ്രാലയം പച്ചത്തുരുത്ത്
മാടക്കത്തറ
കാടു പിടിച്ചു കിടന്നുരുന്ന ഒരേക്കർ തരിശു ഭൂമി ഇന്ന് ഫലവൃക്ഷത്തൈകൾ നിറഞ്ഞ് നിൽക്കുന്ന ഇടമാണ്. മാതളം, പേര, സീതപ്പഴം, പുളി, കശുമാവ്, പ്ലാവ്, മാവ്, ചെത്തി, ദന്തപാല, ചാമ്പ, മുരിങ്ങ, ഇരുമ്പൻപുളി എന്നിങ്ങനെ വൈവിധ്യമാർന്ന ഫലവൃക്ഷ തൈകൾ നിറഞ്ഞ് നിൽക്കുന്ന പച്ചത്തുരുത്താണ് മാടക്കത്തറ പഞ്ചായത്തിലെ ആനന്ദനഗറിൽ ഒരിക്കിയിട്ടുള്ളത്. ‘നിദ്രാലയം’ എന്ന പേരിലുള്ള പച്ചതുരുത്തിൽ 200 ഫലവൃക്ഷ തൈകളാണ് വച്ചു പിടിപ്പിച്ച് പരിപാലിക്കുന്നത്. ആദ്യ ഘട്ടത്തിൽ മൂന്നു വർഷത്തെ പരിപാലനമാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ നൽകിയത്. തുടർന്ന് ശ്മശാനത്തിലെ രണ്ട് ജോലിക്കാർ സന്നദ്ധസേവനം എന്ന രീതിയിലാണിപ്പോൾ പരിപാലിക്കുന്നത്. തൊഴിലുറപ്പു പദ്ധതിപ്രകാരം നിർമിച്ച നഴ്സറിയിൽ നിന്നുള്ള തൈകളാണ് ഈ പച്ചത്തുരുത്തിൽ നട്ടിട്ടത്.









0 comments