ക്ഷീരകർഷകർക്ക് വായ്പവിതരണം

കേരള ബാങ്കിന്റെ വെള്ളാങ്കല്ലൂർ,പുത്തൻചിറ ശാഖകൾ വഴി ക്ഷീരസംഘങ്ങളിലെ കർഷകർക്കുള്ള വായ്പ വിതരണം ഉദ്ഘാടനം ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണൻ നിർവഹിക്കുന്നു
വെള്ളാങ്ങല്ലൂർ
കേരള ബാങ്കും മിൽമയും ചേർന്ന് ക്ഷീരകർഷകർക്ക് ഒരുകോടി രൂപയുടെ വായ്പ വിതരണം ചെയ്തു. കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണൻ വായ്പ വിതരണം ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂർ പഞ്ചായത്തംഗം സിമി റഷീദ് അധ്യക്ഷയായി. റീജണൽ ജനറൽ മാനേജർ എൻ നവനീത് കുമാർ പദ്ധതി വിശദീകരിച്ചു. കേരള ബാങ്കിന്റെ വെള്ളാങ്ങല്ലൂർ, പുത്തൻചിറ ശാഖകൾ വഴി വള്ളിവട്ടം, വെള്ളൂർ, കൊറ്റനല്ലൂർ, പട്ടേപ്പാടം മേഖലകളിലെ ക്ഷീരസംഘങ്ങളിലെ ക്ഷീരകര്‍ഷകര്‍ക്കാണ് വായ്പ വിതരണം ചെയ്തത്. കേരള ബാങ്കിന്റെ പ്രൈം മൊബൈൽ ബാങ്കിങ് ആപ്പ് താര ഉണ്ണിക്കൃഷ്ണനും സോഷ്യൽ സെക്യൂരിറ്റി ഇൻഷുറൻസ് എൻ ആർ രാധാകൃഷ്ണനും എടിഎം കാർഡ് വിതരണം വെള്ളൂർ ക്ഷീരസംഘം പ്രസിഡന്റ് ലോഹിതാക്ഷനും ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ ഏരിയ മാനേജർ ലൈജി, വെള്ളാങ്ങല്ലൂർ ബ്രാഞ്ച് മാനേജർ സി സി ശർമിള, പുത്തൻചിറ ബ്രാഞ്ച് മാനേജർ വി ജെ ജെയിംസ്, വൃന്ദ, സുകുമാരൻ, ഷിനോജ്, സത്യൻ, പി ആർ ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു.









0 comments