ad
Deshabhimani

സാംസ്കാരികോത്സവം നാളെ മുതല്‍

പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക്‌  കെഎസ്‌ആർടിസി ഡബിൾ ഡക്കർ ബസ്‌ രാമനിലയത്തിൽ
നിന്ന്‌ യാത്ര തിരിച്ചപ്പോൾ മന്ത്രിമാരായ കെ ബി ഗണേഷ്‌കുമാർ, കെ രാജൻ, മേയർ എം കെ വർഗീസ്‌ 
തുടങ്ങിയവർ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക്‌ കെഎസ്‌ആർടിസി ഡബിൾ ഡക്കർ ബസ്‌ രാമനിലയത്തിൽ
നിന്ന്‌ യാത്ര തിരിച്ചപ്പോൾ മന്ത്രിമാരായ കെ ബി ഗണേഷ്‌കുമാർ, കെ രാജൻ, മേയർ എം കെ വർഗീസ്‌ 
തുടങ്ങിയവർ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 17, 2025, 12:15 AM | 1 min read

തൃശൂര്‍

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 18 മുതല്‍ 28 വരെ സാംസ്കാരികോത്സവം നടത്തും. രാവിലെ 8.30ന് കൊടിയേറും. തുടര്‍ന്ന് ജില്ലയിലെ ആദിവാസി ഊരുകളില്‍ നിന്ന് തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശിക്കും. 19ന് രാവിലെ 9.30ന് തൃശൂർ വോക്കേഴ്സ് ക്ലബിന്റെ നേതൃത്വത്തില്‍ വാക്കത്തോൺ -സംഘടിപ്പിക്കും. തെക്കേ ഗോപുരനട മുതല്‍ സുവോളജിക്കല്‍ പാര്‍ക്കുവരെയാണ് വാക്കത്തോണ്‍. 20ന് അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ തൃശൂര്‍ സൂവില്‍ നിന്ന് സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മിനി മാരത്തണ്‍ നടത്തും. 21ന് പകല്‍ മൂന്നിന് പെറ്റ് സൂ നിര്‍മാണോദ്ഘാടനം സ്പീക്കര്‍ എ എം ഷംസീര്‍ നിര്‍വഹിക്കും. 22ന് ഒല്ലൂര്‍ മണ്ഡലത്തിലെ മുഴുവന്‍ ജനപ്രതിനിധികളും 23ന് ഭിന്നശേഷിക്കാരായ കുട്ടികളും 24ന് മണ്ഡലത്തിലെ സിഡിഎസ് അംഗങ്ങളും സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശിക്കും. 24ന് വൈകിട്ട് ആറിന് വാര്‍ഡുകളില്‍ വികസന ജ്യോതി തെളിയിക്കും. 25ന് വ്യാപാരികള്‍ സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശിക്കും. പകല്‍ രണ്ടിന് അങ്കണവാടി ജീവനക്കാരുടെ കിച്ചണ്‍ ഫ്യൂഷന്‍ അരങ്ങേറും. തുടര്‍ന്ന് ഫുഡ് ഫെസ്റ്റ് നടക്കും. പകല്‍ നാലിന് പുത്തൂര്‍ മുതല്‍ പാര്‍ക്ക് വരെ സാംസ്കാരിക ഘോഷയാത്ര നടത്തും. തുടര്‍ന്ന് രാഗവല്ലി മ്യൂസിക് ബാന്‍ഡിന്റെ സംഗീത നിശ അരങ്ങേറും. 26ന് രാവിലെ മുതല്‍ പുത്തൂര്‍ പഞ്ചായത്തിന്റെ കുടുംബശ്രീ യൂണിറ്റുകളുടെ കലാമേള അരങ്ങേറും. വൈകിട്ട് പ്രസീത ചാലക്കുടിയുടെ നാടന്‍പാട്ട് അരങ്ങേറും. 27ന് വൈകിട്ട് വയലാര്‍ സന്ധ്യ അരങ്ങേറും. 28ന് പകല്‍ മൂന്നിന് പ്രധാന ഘോഷയാത്ര നടക്കും. പകല്‍ നാലിനാണ് ഉദ്ഘാടന സമ്മേളനം. തുടര്‍ന്ന് ജയരാജ് വാര്യര്‍ നയിക്കുന്ന സംഗീത പരിപാടി അരങ്ങേറും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home