ad
Deshabhimani

വാല്‍പ്പാറ സംഘം 80–ാം വർഷവും 
കാൽനടയായി ശബരിമലയിലേക്ക്‌

വാല്‍പ്പാറയില്‍ നിന്ന് ശബരിമലയിലേക്ക് പുറപ്പെട്ട തീർഥാടകസംഘം

വാല്‍പ്പാറയില്‍ നിന്ന് ശബരിമലയിലേക്ക് പുറപ്പെട്ട തീർഥാടകസംഘം

avatar
കെ ജെ ലിജോ

Published on Jan 07, 2026, 12:20 AM | 1 min read

ചാലക്കുടി

വാല്‍പ്പാറയില്‍ നിന്നുള്ള അയ്യപ്പസംഘം പതിവുതെറ്റിക്കാതെ 80–ാം വർഷവും കാൽനടയായി ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടു. റോഡുകൾ പരമാവധി ഒഴിവാക്കി പ്രധാനമായും കാടുകളിലെ എളുപ്പവഴികളിലൂടെയാണ്‌ ഇവർ ശബരിമലയിൽ എത്തുക. കാട്ടുവഴികൾ താണ്ടിയുള്ള 11 ദിവസത്തെ യാത്ര പുതുവത്സരത്തിലാണ് ആരംഭിച്ചത്. വാല്‍പ്പാറ സ്വദേശി ഏഴിമലൈ ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ്‌ 24 അംഗ സംഘത്തിന്റെ യാത്ര. 63–-ാം വര്‍ഷം ശബരിമല ദർശനത്തിനെത്തുന്ന അദ്ദേഹം വാല്‍പ്പാറ സംഘത്തിന്റെ നാലാമത്തെ ഗുരുസ്വാമിയാണ്‌. പുതുവര്‍ഷപ്പുലരിയില്‍ വാല്‍പ്പാറയില്‍ നിന്ന്‌ പുറപ്പെട്ട കാല്‍നട സംഘം രാത്രി മലക്കപ്പാറ ക്ഷേത്രത്തില്‍ തങ്ങി. പിറ്റേന്ന് യാത്ര ആരംഭിച്ച് അമ്പലപ്പാറയിലെത്തി. അഷ്ടമിച്ചിറ സ്വദേശികളുടെ നേതൃത്വത്തില്‍ അയ്യപ്പന്‍മാര്‍ക്ക് ഭക്ഷണമൊരുക്കി. അടുത്തദിവസം വാച്ചുമരത്തും പിന്നീട് വടാട്ടുപാറയിലും തുടര്‍ന്ന് കോതമംഗലം വഴി ശബരിമലയിലും എത്തും. ആദിവാസികളടക്കമുള്ള അയ്യപ്പന്‍മാര്‍ ഉള്‍പ്പെടുന്ന സംഘം വ്രതശുദ്ധിയോടെയും ആചാരാനുഷ്ഠാനങ്ങളോടെയുമാണ് ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home