വനിക രണ്ടാംലക്കം പ്രസിദ്ധീകരിച്ചു

സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച പ്രോഗ്രാം കമ്മിറ്റി തയ്യാറാക്കിയ കലോത്സവ പത്രിക വനികയൂടെ രണ്ടാംലക്കം മന്ത്രി ആർ ബിന്ദു എ സി മൊയ്തീൻ എംഎൽഎയ്ക്ക് നൽകി പ്രകാശിപ്പിക്കുന്നു
തൃശൂർ
കലോത്സവത്തോടനുബന്ധിച്ച് പ്രോഗ്രാം കമ്മിറ്റി തയ്യാറാക്കിയ കലോത്സവ പത്രിക വനിക രണ്ടാം ലക്കം പ്രകാശിപ്പിച്ചു. കലോത്സവ മീഡിയ സെന്ററിൽ മന്ത്രി ആർ ബിന്ദു പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എ സി മൊയ്തീൻ എംഎൽഎയ്ക്ക് നൽകി പ്രകാശിപ്പിച്ചു . പ്രോഗ്രാം കമ്മിറ്റി കൺവീനർ എം എ അരുൺ കുമാർ, പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കൺവീനർമാരായ ഡോ. പി സി സിജി, സി സാജൻ ഇഗ്‌നേഷ്യസ്, കെ പ്രമോദ് എന്നിവർ സംസാരിച്ചു. ദേശാഭിമാനിയുടെ സഹകരണത്തിലൂടെ പ്രസിദ്ധീകരിക്കുന്ന വനികയിൽ കലോത്സവ വാർത്തകൾക്ക് പുറമേ പ്രമുഖ വ്യക്തികളുടെ ലേഖനങ്ങളും കലോത്സവ അനുഭവങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.










0 comments