പ്രഭാഷണം സംഘടിപ്പിച്ചു

പുരോഗമന കലാ സാഹിത്യ സംഘം തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥ അമ്പതു വർഷം പ്രഭാഷണം കെ ജയദേവൻ ഉദ്ഘാടനം ചെയ്യുന്നു
തൃശൂര്‍
പുരോഗമന കലാ സാഹിത്യ സംഘം തൃശൂർ ജില്ലാ കമ്മിറ്റി അടിയന്തരാവസ്ഥ അമ്പതു വർഷങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. കെ ജയദേവൻ ഉദ്ഘാടനം ചെയ്തു. അഡ്വ. വി ഡി പ്രേം പ്രസാദ് അധ്യക്ഷനായി. പ്രൊഫ. എം കെ സാനു അനുസ്മരണം ഡോ.സി രാവുണ്ണി നിർവഹിച്ചു. ഡോ. എം എൻ വിനയകുമാർ, എം രാജേഷ്, കെ രമ, ഡോ. കെ ജി വിശ്വനാഥൻ, ഡോ. സി എഫ് ജോൺ ജോഫി, ഡോ.ഡി ഷീല, ടി എ ഇക്ബാൽ, ജലീൽ ടി കുന്നത്ത്, കെ പി സെലീന എന്നിവർ സംസാരിച്ചു.









0 comments