ad
Deshabhimani

ചേലക്കര എസ്എംടി സ്കൂൾ

നവീകരിച്ച കെട്ടിട സമുച്ചയത്തിന്റെയും 
കംപ്യൂട്ടര്‍ ലാബിന്റെയും ഉദ്ഘാടനം നാളെ

ചേലക്കര ശ്രീമൂലം തിരുനാള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ബുധനാഴ്ച ഉദ്ഘാടനം ചെയ്യുന്ന നവീകരിച്ച കെട്ടിടവും കംപ്യൂട്ടര്‍ ലാബും
വെബ് ഡെസ്ക്

Published on Jul 01, 2025, 01:24 AM | 1 min read

ചേലക്കര
ചേലക്കര ശ്രീമൂലം തിരുനാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച കെട്ടിടത്തിന്റെയും നവീകരിച്ച കംപ്യൂട്ടർ ലാബിന്റെയും സ്റ്റേജിന്റെയും ഉദ്ഘാടനം ബുധൻ രാവിലെ 10ന് കെ രാധാകൃഷ്ണൻ എം പി നിർവഹിക്കും. യു ആർ പ്രദീപ് എംഎൽഎ അധ്യക്ഷനാകും. കെ രാധാകൃഷ്ണൻ മന്ത്രിയായിരിക്കേ പൊതു വിദ്യാഭ്യാസവകുപ്പ് 2023-–-24 വാർഷിക പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി രണ്ടു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. നിലവിലുള്ള 2 ഹൈടെക്‌ കെട്ടിട സമുച്ചയത്തിലെ മുകളിലെ നിലകളിലായി 7 പുതിയ ക്ലാസ് മുറികളാണ് സജ്ജമാക്കിയത്. കെഎസ്എഫ്ഇയുടെ സിഎസ്ആർ ഫണ്ടിൽ നിന്നും 12.5 ലക്ഷം രൂപ വിനിയോഗിച്ചാണ് കംപ്യൂട്ടർ ലാബ് നവീകരിച്ചത്. അന്നേ ദിവസം സ്കൂൾ വിജയോത്സവവും ആഘോഷിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ വിഎസ് പ്രിൻസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ എം അഷ്‌റഫ്, ചേലക്കര പഞ്ചായത്ത് പ്രസിഡന്റ്‌ എം കെ പത്മജ, ജില്ലാ പഞ്ചായത്ത് അംഗം കെ ആർ മായ, കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടർ ഡോ. എസ് കെ സനിൽ എന്നിവർ പങ്കെടുക്കും. സ്കൂൾ പ്രിൻസിപ്പൽ എൻ സുനിത, പ്രധാനാധ്യാപിക ഫാത്തിമ സുഹറ, പിടിഎ വൈസ് പ്രസിഡന്റ്‌ സുമയ്യ കബീർ, പിടിഎ എക്സിക്യൂട്ടീവ് മെമ്പർ സി സുരേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home