ad
Deshabhimani

ഉന്നതവിജയികളെ അനുമോദിച്ചു

എസ്എസ്‌എൽസി, പ്ലസ്‌ടു ഉന്നത വിജയികൾക്കും 100 ശതമാനം വിജയം നേടിയ സ്‌കൂളുകൾക്കുമുള്ള ജില്ലാ പഞ്ചായത്തിന്റെ ആദരം പ്രസിഡന്റ് മേരി തോമസ്‌ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 20, 2026, 01:04 AM | 1 min read

തൃശൂര്‍

ജില്ലാ പഞ്ചായത്തിന് കീഴിലെ വിദ്യാലയങ്ങളില്‍നിന്ന്‌ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. "സ്‌നേഹാദരം 2026' അനുമോദന ചടങ്ങ്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി കെ സുധീഷ് അധ്യക്ഷനായി. കലക്ടര്‍ ശിഖ സുരേന്ദ്രന്‍ വിശിഷ്ടാതിഥിയായി. ജയരാജ് വാര്യര്‍ മുഖ്യാതിഥിയായി. എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും 100 ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയും ആദരിച്ചു. ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി ഐ സജിത, പി എസ് വിനയന്‍, കെ ആർ മായ, തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ (ഇന്‍-ചാര്‍ജ്) രോഹിത് നന്ദകുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടോബി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home